Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉണ്ണിയുടെ ‘സ്റ്റൈൽ’ യൂട്യുബിൽ ട്രെൻഡിങ്

unni-style

ഉണ്ണി മുകുന്ദൻ നായകനായി 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് സ്റ്റൈൽ. ബിനു ഒരുക്കിയ ചിത്രത്തിൽ തമിഴ്, തെലുങ്ക് ചിത്രങ്ങളെ വെല്ലുന്ന ആക്​ഷൻ രംഗങ്ങളായിരുന്നു പ്രധാനപ്രത്യേകത. ഇപ്പോഴിതാ ഈ സിനിമ വീണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നു.

Style (2016) Full Movie in Hindi | South Dubbed Action Film With English Subtitles | ADMD

സിനിമയുടെ ഹിന്ദി മൊഴിമാറ്റപതിപ്പ് ആണ് യൂട്യൂബിൽ ചർച്ചയാകുന്നത്. ചിത്രം ഇതിനോടകം കണ്ടുകഴിഞ്ഞത് അമ്പത് ലക്ഷം ആളുകൾ.

മലയാളത്തിലെ യുവതാരത്തിന്റെ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച സ്വീകാര്യത കൂടിയാണിത്. നന്ദനം സിനിമയുടെ തമിഴ് റീമേയ്ക്കിലൂടെ സിനിമാരംഗത്തെത്തിയ ഉണ്ണി ജനതാഗാരേജിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ അനുഷ്ക ഷെട്ടി നായികയാകുന്ന ഭഗ്മതി എന്ന ചിത്രത്തിൽ പ്രധാനവേഷത്തെ അവതരിപ്പിക്കുന്നു.

മലയാളത്തിലും ഉണ്ണിയ്ക്ക് കൈനിറയെ ചിത്രങ്ങളുണ്ട്. ഷാനിൽ മുഹമ്മദിന്റെ അവരുടെ രാവുകൾ, മൾടിസ്റ്റാർ ചിത്രം അച്ചായൻസ് എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്നത്. ഹരികുമാർ സംവിധാനം ചെയ്യുന്ന ക്ലിന്റ് ആണ് ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ചിത്രം. രാജാധിരാജ എന്ന സൂപ്പർഹിറ്റിന് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ചിത്രത്തിലും ഉണ്ണി പ്രധാനവേഷത്തിൽ എത്തുന്നു.

Your Rating: