Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുബീഷിന്റെ കിടിലന്‍ മേയ്ക്ക് ഓവര്‍

subish-sudhi

പുതിയ ചിത്രങ്ങളിലെല്ലാം നിറസാനിധ്യമായ നടനാണ് സുബീഷ് സുധി. അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്ത ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടിയിലും ഒരു പ്രധാനകഥാപാത്രമായി സുബീഷ് എത്തുന്നുണ്ട്. എന്നാല്‍ സിനിമയിൽ ഏതാണ് സുബീഷ് എന്നു കണ്ടുപിടിക്കാന്‍ പ്രേക്ഷകര്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും. കാരണം അത്രയ്ക്ക് കിടിലന്‍ മേയ്ക്ക് ഓവറാണ് സിനിമയ്ക്കായി താരം നടത്തിയത്.

subish

മെല്‍ ഗിബസ്ന്റെ അപ്പോകാലിപ്റ്റോ സിനിമയില്‍ കണ്ട കാട്ടുജാതിക്കാരുടെ അതേരൂപവുമായാണ് സുബീഷ് ഈ സിനിമയില്‍ എത്തുന്നത്. ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി റിവ്യൂ വായിക്കാം തല മൊട്ടയടിച്ച് കണ്ടാല്‍ തന്നെ ഒന്ന് പേടിക്കുന്ന ഒരു കാട്ടുജാതിക്കാരനായാണ് ചിത്രത്തില്‍ സുബീഷ് എത്തുന്നത്. സിനിമയിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്.

പൃഥ്വിരാജ് ചിത്രമായ എന്നു നിന്റെ മൊയ്തീനിലും സുബീഷ് അഭിനയിച്ചിരുന്നു.