Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അർഹതയുള്ളവർ സിനിമ നിരൂപണം ചെയ്യൂ’

suhasini

അർഹതയുള്ളവർ സിനിമ നിരൂപണം ചെയ്താൽ മതിയെന്ന് നടി സുഹാസിനി. മണിരത്നം സംവിധാനം ചെയ്യുന്ന ഒകെ കൺമണി എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നടന്ന ചടങ്ങിലാണ് നിരൂപകർക്കെതിരെ സുഹാസിനി രൂക്ഷ വിമർശനം നടത്തിയത്.

സിനിമകൾ എഴുതുന്നതും സംവിധാനം ചെയ്യുന്നതും ക്യാമറ ചെയ്യുന്നതും സംഗീതം ചെയ്യുന്നതും അതിൽ ഒരുപാട് പരിചയസമ്പത്തുള്ളവരും അർഹതയുള്ളവരാണ്. അതുപോലെ തന്നെ സിനിമ നിരൂപണം ചെയ്യുന്നതും അർഹതയുള്ളവർ ചെയ്താൽ മതിയെന്ന് സുഹാസിനി പറയുന്നു. കമ്പ്യൂട്ടറിൽ പ്രാഥമിക അറിവുള്ളവർ പോലും നിരൂപണം എഴുതുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.

സോഷ്യൽ മീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിലും ആർക്കും സിനിമാ നിരൂപണം എഴുതാമെന്ന സ്ഥിതിയാണ്. അതിന് തികച്ചും യോഗ്യരായവരെ ഇതിന് വേണ്ടി പരിഗണിക്കണം. മദ്രാസ് ടാക്കീസിന്റെ ബാനറിൽ കഴിഞ്ഞ 23 വർഷമായി മികച്ച സിനിമകൾ തന്നെയാണ് ഞങ്ങൾ നൽകിയിട്ടുള്ളത്. ഭാവിയിലും ഇത് തുടരുമെന്നും സുഹാസിനി പറഞ്ഞു.

ഒകെ കൺമണി എന്ന ചിത്രം അതിന് അനുയോജ്യരായവർ നിരൂപണം നടത്തിയാൽ മതിയെന്ന് സുഹാസിനി പറയുന്നു. എന്നാൽ സുഹാസിനിയുടെ അഭിപ്രായത്തിനെതിരെ സോഷ്യൽമീഡിയയിൽ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. സുഹാസിനി തന്റെ അഭിപ്രായം വ്യക്തമാക്കിയ പോലെ സിനിമകളുടെ അഭിപ്രായം തുറന്നു പറയാൻ തങ്ങൾക്കും അവകാശമുണ്ടെന്നാണ് ചിലരുടെ വാദം.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മണിരത്നം ചിത്രമായ കടൽ ബോക്സോഫീസിൽ തകർന്നടിഞ്ഞിരുന്നു. മാത്രമല്ല നിരൂപകരും ചിത്രത്തെ മോശം സിനിമയിൽ ഉൾപ്പെടുത്തിയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.