Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ വിഡിയോ സുകന്യയുടേതോ ? സത്യമെന്ത് ?

sukanya

നടി സുകന്യയുടെ അശ്ലീല വിഡിയോ പുറത്തായെന്നും നടിയെ ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്തെന്നും ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. സുകന്യയാണെന്ന് ഇവർ ഉറപ്പ് പറയുന്നില്ലെങ്കിലും നടിയുടെ ചിത്രം ഉപയോഗിച്ചാണ് ഇക്കൂട്ടർ വാർത്ത പ്രചരിപ്പിച്ചതും.

Bengali Actress Sukanya Prostitution In Daspalla Hotel | Studio N

എന്നാൽ ഇങ്ങനെയൊരു വിഡിയോ ഇല്ല എന്നതാണ് ഒരു സത്യം. മാത്രമല്ല നടിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വിഡിയോയിൽ കാണുന്ന നടി ബംഗാളി നടിയായ സുകന്യ ചാറ്റര്‍ജിയാണ്. രണ്ടു വർഷം മുമ്പാണ് ഹൈദരാബാദിലെ ഒരു ഹോട്ടലിൽ നിന്ന് സുകന്യ ചാറ്റര്‍ജിയെ പെണ്‍വാണിഭ കേസില്‍ പൊലീസ് പിടികൂടിയത്. രണ്ടു വർഷം മുമ്പ് നടന്നതായിരുന്നെങ്കിലും കഴിഞ്ഞ ദിവസം സംഭവിച്ചെന്ന മട്ടിൽ വാർത്ത പ്രചരിക്കുകയായിരുന്നു.

ഏതോ തെലുങ്ക് മാധ്യമത്തിൽ പണ്ടുവന്ന വാർത്തയാണ് നടി സുകന്യയുടേതെന്ന രീതിയിൽ ഇവിടെയുള്ള ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. സുകന്യയും കാമുകനും കൂടിയുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ, നടിയെ അറസ്റ്റ് ചെയ്യുന്ന വിഡിയോ അങ്ങനെ പല തലക്കെട്ടുകളോടെ കൊടുത്ത വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലുമായി.  

Your Rating: