Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി ലിയോണിന്റെ നായകനായ ആ മലയാളി ? വിഡിയോ

nishanth-suny

2012ൽ പുറത്തിറങ്ങിയ ജിസം 2വിലൂടെ സണ്ണി ലിയോൺ ബോളിവുഡിൽ എത്തുന്നത്. സണ്ണിയുടെ ജീവിതത്തിലെ വഴിത്തിരിവ് കൂടിയായിരുന്നു ഈ ബോളിവുഡ് രംഗപ്രവേശം. ജിസം 2വിൽ രൺദീപ് ഹൂഡ ആയിരുന്നു സണ്ണിയുടെ നായകൻ. എന്നാൽ രൺദീപ് ഹൂഡയ്ക്കും മുമ്പ് സണ്ണിയുടെ നായകനായി എത്തിയ ഒരു മലയാളി നടനുണ്ട്.

nishanth-suny-1

ജോക്കർ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നിഷാന്ത് സാഗറിന്റെ ജോഡിയായി സണ്ണി അഭിനയിച്ചിട്ടുണ്ട്. അമേരിക്കൻ സ്വദേശിയായ മാർക്ക് റേറ്ററിങ് സംവിധാനം ചെയ്ത പൈറേറ്റ്സ് ബ്ലഡ് എന്ന ചിത്രത്തിലാണ് നിഷാന്ത് സാഗർ സണ്ണിയുടെ നായകനായി എത്തിയത്. ഗുലാബ് പ്രേം കുമാർ ആയിരുന്നു നിർമാതാവ്. രാമചന്ദ്രബാബു ആയിരുന്നു ഛായാഗ്രഹണം.

nishanth-suny-3

2008ല്‍ പുറത്തിറങ്ങിയ ഈ ഇന്തോ–അമേരിക്കൻ ചിത്രം പക്ഷേ വൻ പരാജയമായിരുന്നു. മൈമൂന, സലിം ബഹ്വാൻ, സലിം ബാവ, ഇസബേൽ, ശങ്കരൻ കുട്ടി എന്നിവരായിരുന്നു സിനിമയിലെ മറ്റുപ്രധാനതാരങ്ങൾ. മൂന്നു നായികമാരുണ്ടായിരുന്ന സിനിമയിലെ പ്രധാനലൊക്കേഷൻ അമേരിക്ക ആയിരുന്നു. കേരളത്തിലെ ചാലക്കുടി, അതിരപ്പിള്ളി എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു.

Pirates Blood - Gulab Prem Kumar

2003ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ചിത്രം മെഗാ സ്കോർപ്പിയോൻസിലും സണ്ണി ചെറിയ വേഷത്തിൽ എത്തി. അതും ഗ്ലാമർ റോളിൽ തന്നെ. ദ് വിർജിനിറ്റി ഹിറ്റ്, ദ് ഗേൾ നെക്സ്റ്റ് ഡോർ എന്നിവയായിരുന്നു സണ്ണിയുടെ മറ്റുപഴയകാല ചിത്രങ്ങൾ. 

Mega Scorpions Trailer