Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എനിക്കും ഒറ്റരാത്രി ബന്ധങ്ങളുണ്ടായിട്ടുണ്ട്'; സണ്ണി ലിയോൺ‌‍‌

sunny-leone-intollerence സണ്ണി ലിയോൺ

താൻ പലതവണ ഒറ്റരാത്രി ബന്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും രാത്രി മുഴുവൻ അന്യ പുരുഷനൊപ്പം ചെലവഴിക്കുന്നത് ഓരോ വ്യക്തിയുടെയും സ്വകാര്യ താൽപര്യമാണെന്നും സണ്ണി ലിയോൺ. രണ്ടു പേരും തമ്മിൽ പരസ്പര ധാരണയോടും സമ്മതത്തോടും കൂടിയാണു ഒറ്റരാത്രി പങ്കിടുന്നതെങ്കിൽ അതിൽ പ്രായോഗികമായി തെറ്റൊന്നുമില്ലെന്നും ചൂടൻ രംഗങ്ങൾക്കു പേരുകേട്ട ബോളിവുഡ് താരവും മുൻ പോൺ നടിയുമായ സണ്ണി ലിയോൺ പറഞ്ഞു. പുതിയ ചിത്രം 'വൺ നൈറ്റ് സ്റ്റാൻഡ്' ട്രെയിലർ പുറത്തിറങ്ങിയതിനോടു പ്രതികരിക്കുകയായിരുന്നു താരം.

വിവാഹത്തിനു മുൻപു പല തവണ വൺ നൈറ്റ് സ്റ്റാൻഡ് നടത്തിയിട്ടുണ്ടെന്ന് അംഗീകരിച്ച നടി വിവാഹിതയായ തനിക്ക് ഇനി അതിനാവില്ല എന്നും പറയുന്നു. സ്നേഹസമ്പന്നനായ ഭർത്താവുള്ളപ്പോൾ അന്യപുരുഷനൊപ്പം ഒറ്റരാത്രി ബന്ധം പുലർത്താനാവില്ലെന്നും നടി വ്യക്തമാക്കി. ഇന്ത്യയിൽ ഇന്നും സാമൂഹികമായി അംഗീകരിക്കാത്ത ഒന്നാണ് ഇത്തരത്തിനുള്ള ബന്ധങ്ങൾ. ഇത്തരക്കാരെ നികൃഷ്ടരായും നിന്ദ്യരായും സമൂഹം കാണുന്നു. ഈ കാഴ്ചപ്പാടു മാറേണ്ട സമയം അതിക്രമിച്ചുവെന്നും നടി അഭിപ്രായപ്പെട്ടു.

sunny-leone-peta

ഒറ്റരാത്രി ബന്ധമെന്ന പ്രമേയം അടിസ്ഥാനമാക്കിയെത്തുന്ന സണ്ണി ലിയോണിന്റെ പുതിയ ചിത്രം വൺ നൈറ്റ് സ്റ്റാൻഡ് ട്രെയിലർ പുറത്തിറങ്ങുന്നതിനു മുൻപു തന്നെ ചർച്ചാവിഷയമായിരുന്നു. ലിയോണിനൊപ്പം തനുജ് വീർവാണി പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജാസ്മിൻ മോസസ് ഡിസൂസയാണ്. ജാസ്മിന്റെ പ്രഥമ സംവിധാന സംരംഭമാണിത്. ഒറ്റരാത്രി ബന്ധങ്ങളിൽ ഏർപ്പെടുന്ന ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെയാണു ചിത്രം പുരോഗമിക്കുന്നതെന്നു ജാസ്മിൻ പറയുന്നു.

സ്വിസ് എൻടർടെയ്ൻമെന്റ് വിതരണത്തിനെത്തിക്കുന്ന ചിത്രം ഫർക്‌വെൻ ഖാൻ, പ്രദീപ് ശർമ എന്നിവർ ചേർന്നാണു നിർമിച്ചിരിക്കുന്നത്. ചിത്രം ഏപ്രിൽ 29നു തീയേറ്ററുകളിലെത്തും.

Your Rating: