Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാസ്യതാരത്തിനുള്ള പുരസ്കാരം ഒഴിവാക്കരുതായിരുന്നു: സുരാജ്

suraj

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം ഒഴിവാക്കേണ്ടിയിരുന്നില്ലെന്ന് നടന്‍‍ സുരാജ് വെഞ്ഞാറമ്മൂട്. കൊമേഡിയൻ എന്ന രീതിയിൽ എനിക്ക് ആദ്യമായി ഹാസ്യനടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചപ്പോൾ അതിയായ സന്തോഷം തോന്നി. വരുന്ന കൊമേഡിയൻമാർക്കും ഇതുപോലെ സന്തോഷം ഉണ്ടാകുമെങ്കിൽ ആ അവാർഡ് മാറ്റേണ്ടായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സുരാജ് പറഞ്ഞു.

ഹാസ്യനടന് അവാർഡ് കൊടുക്കണമെന്നോ കൊടുക്കേണ്ട എന്നോ പറയാൻ ഞാൻ ആളല്ല. നോയിഡ അയ്യപ്പ സേവാ സമിതിയുടെ 20-ാം വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ സുരാജ് വെഞ്ഞാറമൂട് ഹാസ്യനടനുള്ള അവാർഡിനെക്കുറിച്ച് മനോരമന്യൂസിനോടു പ്രതികരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് സുരാജിനായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.