Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായി വിജയന് സുരാജിന്റെ പിറന്നാൾ സമ്മാനം

pinarai-suraj

കേരളത്തിലെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന പിണറായി വിജയന്റെ പിറന്നാൾ ദിനമാണിന്ന്. വാര്‍ത്തസമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരം നല്‍കി പിണറായി തന്നെയാണ് ഇൗ രഹസ്യം വെളിപ്പെടുത്തിയത്. ഔദ്യോഗിക രേഖകള്‍ പ്രകാരം മാര്‍ച്ച് 21നാണ് പിണറായിയുടെ ജന്മദിനം.

ഈ അവസരത്തിൽ പിണറായി വിജയന് പിറന്നാൾ ആശംസയുമായി നടൻ സുരാജ് വെഞ്ഞാറമൂടും. പിണറായിക്കൊപ്പം നിൽക്കുന്ന ഒരു സെൽഫി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തായിരുന്നു സുരാജ് ആശംസകൾ നേർന്നത്. ‘നിയുക്ത മുഖ്യമന്ത്രി
സഖാവ് : പിണറായി വിജയന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകളെന്നും സുരാജ് കുറിച്ചു.