Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ഫോട്ടോ എടുത്തതും സുരാജ് ഞെട്ടി !

suraj-ben

കേരളക്കരയില്‍ സുരാജ് വെഞ്ഞാറമൂടിനെ അറിയാത്ത ആരാധകരോ? സുരാജിന്‍റെ ഞെട്ടല്‍ ഇതുവരെയും വിട്ടുമാറിയിട്ടില്ല. ഷൂട്ടിങ് കാണാന്‍ തടിച്ചുകൂടിയ ആരാധകര്‍ക്കൊരു സന്തോഷമാകാന്‍ കൂടെ നിന്നൊരു ഫോട്ടോ എടുക്കാന്‍ പോയതാണ് സുരാജ്.

അതിനിടക്കല്ലേ അറിയുന്നത് ഈ ജനക്കൂട്ടത്തില്‍ ആര്‍ക്കും സുരാജ് വെഞ്ഞാറമൂട് ആരാണെന്ന് അറിയില്ല. എറണാകുളത്ത് വെച്ച് തന്നെയാണ് സംഭവം. അതിനെക്കുറിച്ച് സുരാജ് തന്നെ വിവരിക്കുന്നു.

‘ എറണാകുളം ടൗണിൽ ബെൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കാണാൻ ലൊക്കേഷനിൽ തടിച്ച് കൂടിയ കാണികൾക്ക് മുന്നിൽ നിന്ന് ഞാനും ഒരു ഫോട്ടോ എടുത്തു...

പക്ഷെ ഞാൻ ഞെട്ടി...അവരാർക്കും എന്നെ അറിയില്ല....കുറച്ച് കഴിഞ്ഞാ കാര്യം പിടികിട്ടിയത്... ആ തടിച്ചുകൂടിയവരെല്ലാം ബംഗാളികളായിരുന്നു... പറയാൻ പറ്റില്ല ഒരു പക്ഷെ അവരാവും മലയാള സിനിമയുടെ ഭാവി പ്രേക്ഷകർ.....’ സുരാജ് പറയുന്നു.