Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരേഷ് ഗോപി വന്നു; സരോജിനിയമ്മയുടെ ആഗ്രഹം സഫലമായി

suresh-gopi-sarojiniyamma

അങ്ങനെ ആലപ്പുഴ ശാന്തിമന്ദിരത്തിലെ സരോജിനിയമ്മയുടെ ആഗ്രഹം സഫലമായി. മരിക്കുന്നതിനു മുൻപു തനിക്കു നടൻ സുരേഷ് ഗോപിയെ കാണണമെന്ന് ആലപ്പുഴ ശാന്തിമന്ദിരത്തിലെ അന്തേവാസി സരോജിനിയമ്മ ആഗ്രഹം പ്രകടിപ്പിച്ചതിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

സുരേഷ് ഗോപി ഈ വിഡിയോ കാണാനിടയാകുകയും കഴിഞ്ഞ മാതൃദിനത്തിൽ വരാമെന്ന് പറയുകയും ചെയ്തിരുന്നെങ്കിലും നടന്നില്ല. സരോജിനിയമ്മ ഉൾപ്പെടെയുള്ള അന്തേവാസികളും നാട്ടുകാരും പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും ഹെലികോപ്റ്റർ ലാൻഡിങ്ങിനു സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് അത് മുടങ്ങുകയായിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് കഴിഞ്ഞു സുരേഷ് ഗോപി ശാന്തിമന്ദിരത്തിൽ എത്തുമെന്ന ഉറപ്പും നൽകി.

ആ വാക്കു പാലിച്ച് സരോജിനിയമ്മയെ കാണാൻ ആലപ്പുഴ ശാന്തിമന്ദിരത്തിൽ സുരേഷ് ഗോപി എത്തി.  

Your Rating: