Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനിക്ക് വേണ്ടത് ശക്തമായ പിന്തുണ: സുരേഷ് ഗോപി

suresh-gopi-latest

ആരാധകര്‍ക്ക് ആശംസകളുമായി സുരേഷ് ഗോപി. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലൈക്സ് പത്ത് ലക്ഷം കടന്നതിന്‍റെ സന്തോഷമാണ് സുരേഷ് ഗോപി പങ്കുവച്ചത്.

ഇത് സന്തോഷത്തിന്‍റെ ദിനങ്ങളാണ്. പേജ് പത്ത് ലക്ഷം കടന്നിരിക്കുന്നു. അത് വലിയൊരു നേട്ടം തന്നെയാണ് സുരേഷ് ഗോപി പറയുന്നു. എല്ലാ ഉദ്യമങ്ങളിലും നിങ്ങള്‍ ഒപ്പം നിന്നിട്ടുണ്ട് , അതുകൊണ്ട് മാത്രമാണ് ഒരുപാട് കാര്യങ്ങള്‍ സംഭാവന ചെയ്യാന്‍ സാധിച്ചത്, അതിനുള്ള പ്രേരണ, ഉത്തേജകം ലഭിച്ചിട്ടുള്ളതും നിങ്ങളിലൂടെയാണ്.

പുതിയ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുവാനുള്ള ഭാഗ്യം ഈശ്വരന്‍ നല്‍കുകയാണെങ്കില്‍ ആ പിന്തുണ വീണ്ടും ശക്തമായി തനിക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. നല്ല നിക്ഷപക്ഷമതിയായ നിര്‍വാഹകനായി എന്നെ വളര്‍ത്തിയെടുക്കണമെന്നും നിങ്ങള്‍ തന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.