Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷേത്രങ്ങളിലെ സ്വർണം വികസനത്തിന് ഉപയോഗിക്കണം: സുരേഷ് ഗോപി

sureshgopi

കള്ളുവിറ്റ കാശുകൊണ്ടു മാത്രം സർക്കാർ ജനസേവനം ചെയ്യേണ്ടെന്നും ക്ഷേത്രങ്ങളിലെ സ്വർണവും പണവും വികസനത്തിനു ചെലവിടുന്നതിൽ തെറ്റില്ലെന്നും നടൻ സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കൊടകര കനകമലയിലെ വൃന്ദാരണ്യത്തിൽ ബാലസംസ്കാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നിർമാണം പുരോഗമിക്കുന്ന രാജ്യാന്തര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ ഭാഗമായ ഗോശാല നാടിനു സമർപ്പിക്കുകയായിരുന്നു അദ്ദേഹം.

പണം കൊടുത്ത് വിപണിയിൽനിന്നു വാങ്ങുന്ന പായ്ക്കറ്റ് പാലുകളിൽ രാസവസ്തുക്കൾ ചേർന്നിട്ടുള്ളതിനാൽ കാൻസർ രോഗത്തിനിടയാക്കുമെന്നും പശുവളർത്തൽ വ്യാപിപ്പിക്കുകയാണു പരിഹാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗോശാലയിലേക്കു 11 പശുക്കളെ നൽകാമെന്നു വാഗ്ദാനവും നൽകി.

തെക്കേമഠം ശങ്കരാചാര്യർ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി, അഖില ഭാരതീയ ഗോ രക്ഷാ പ്രമുഖ് ശങ്കർ ലാൽജി, ബാലഗോകുലം മാർഗദർശി എം.എ. കൃഷ്ണൻ, ജനറൽ സെക്രട്ടറി ആർ. പ്രസന്നകുമാർ, ഗോ രക്ഷാ പ്രമുഖ് കെ. കൃഷ്ണൻകുട്ടി, പിഇബി മേനോൻ, കെ. രാജേന്ദ്രൻ, ടി.എസ്. പട്ടാഭിരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.