Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി ലയയ്ക്ക് വാഹനാപകടത്തില്‍ പരുക്ക്

laya-actress

തൊമ്മനും മക്കളും, ഉടയോന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാ നടി ലയയ്ക്ക് വാഹനാപകടത്തില്‍ പരുക്ക്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നും ലോസ് ഏഞ്ചല്‍സിലേയ്ക്കുള്ള യാത്രയ്ക്കിടെ നടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

അപകടം നടന്ന ഉടന്‍ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. 2006ല്‍ ഡോക്ടര്‍ ഗണേഷ് ഗോര്‍തിയെ വിവാഹംചെയ്ത ശേഷം സിനിമയോട് വിടപറഞ്ഞ താരം അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, തൊമ്മനും മക്കളും, ഉടയോന്‍, രാഷ്ട്രം എന്നിവയാണ് ലയ അഭിനയിച്ച മലയാള ചിത്രങ്ങള്‍. തെലുങ്കില്‍ ഏറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കുച്ചിപ്പുടി നര്‍ത്തകി കൂടിയായ ലയ ബാലതാരമായിട്ടായിരുന്നു സിനിമയില്‍ അരങ്ങേറ്റം. രണ്ട് കുട്ടികളാണ് ലയയ്ക്കുള്ളത്. സ്ലോക ഗോര്‍ട്ടി, വചന്‍ ഗോര്‍ട്ടി.