Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂവാലന്മാരെ ഫേസ്ബുക്കിലൂടെ കുടുക്കിയ നടി

പൂവാലൻമാരെ ഫേസ്ബുക്ക് പോസ്റ്റ് കുടുക്കി. ജോലികഴിഞ്ഞ് കാറിൽ മടങ്ങുകയായിരുന്ന ഒരു യുവതിയെ ബൈക്കിൽ പിന്തുടർന്ന് ശല്യപ്പെടുത്തുകയും അശ്ളീലം പറയുകയും അശ്ളീല ചേഷ്ടകൾകാണിക്കുകയും ചെയ്ത രണ്ടുയുവാക്കളെയാണ് ഹൈദരാബാദ് പൊലീസിലെ ‘ഷി’ ടീം കുടുക്കിയത്. ഇമ്രാൻ ബിൻ മുഹമ്മദ് (30) സയദ് നോറുള്ള ഹുസൈനി (29) എന്നീ യുവാക്കളെ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ റിമാൻഡ് ചെയ്തു.

തെലുങ്ക് നടി അഷ്മിത കര്‍നാനിയാണ് പൂവാലന്മാരെ കയ്യോടെ പിടികൂടിയത്. ഏപ്രിൽ 26 ന് യുവതി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് പൂവാലൻമാർ പിന്നാലെയെത്തി ശല്യം ചെയ്തത്. യുവതി ഇവരുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇവരുടെ ബൈക്ക് നമ്പരും പോസ്റ്റ് ചെയ്യുകയും, പോസ്റ്റ് ഷെയർ ചെയ്ത് ഇവരെ ‘പ്രശസ്തരാക്കണമെന്ന്’ അഭ്യർഥിക്കുകയും ചെയ്തു.

എന്തായാലും പോസ്റ്റ് ഫലം ചെയ്തു. പതിനായിരത്തിലേറെപ്പേർ പോസ്റ്റ് ഷെയർ ചെയ്തു. പ്രശ്നം പൊലീസിന്റെയും ശ്രദ്ധയിൽപ്പെട്ടതോടെയാണ് ‘ഷി’ പൊലീസ് രംഗത്തെത്തി പൂവാലൻമാരെ പൊക്കിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.