Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായ് ചലച്ചിത്രമേളയിൽ തിളങ്ങി തമറിന്റെ ‘72കെജി’

thamar തമർ ദുബായി ചലച്ചിത്രമേളയിൽ

ഈ വർഷത്തെ ദുബായ്‌ രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച്‌ സാംസങ് നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മലയാളിയുടെ ഹ്രസ്വചിത്രത്തിന് പുരസ്കാരം. മലപ്പുറം സ്വദേശിയായ തമർ കെവി സംവിധാനം ചെയ്ത 72 കെജി എന്ന ചിത്രം മേളയിൽ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്തു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള തയ്യാറാക്കിയ തിരഞ്ഞെടുത്ത പത്തു ചിത്രങ്ങളിൽ നിന്നാണ് ഈ ചിത്രത്തിനു പുരസ്കാരം ലഭിക്കുകയുണ്ടായത്.

ലോകോത്തര സിനിമകളുമായെത്തി പ്രേക്ഷക മനം കവർന്ന ദുബായ് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് (ഡിഫ്) തിരശീല വീണു. മേളയിലെ മികച്ച അറബ് ചിത്രങ്ങൾക്കും അണിയറ പ്രവർത്തകർക്കുമുള്ള മുഹ് ർ അവാർഡുകൾ വിതരണം ചെയ്തു. ലൈല ബൗസിദ് സംവിധാനം ചെയ്ത ആസ് ഐ ഓപൺ മൈ എെസ് ആണ് മികച്ച ചിത്രം. വി ഹാവ് നെവർ ബീൻ കിഡ്സ് ഒരുക്കിയ മഹമൂദ് സൊലിമാൻ മികച്ച സംവിധായകനായി. ലത്ഫി അബ്ദല്ലി മികച്ച നടനായും മെന്ന ഷലബി നടിയായും തിരഞ്ഞെടുക്കപ്പെട്ടു.