Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിൻ ചിത്രത്തിൽ ഗൗതം മേനോൻ അഭിനയിക്കാൻ കാരണം

nivin-gautham

നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിൽ പ്രശസ്ത തമിഴ് സംവിധായകനായ ഗൗതം മേനോൻ അഭിനയിക്കുന്നതായി വാർത്തകള്‍ വന്നിരുന്നു. മലയാളിയാണെങ്കിലും അദ്ദേഹം ഇതുവരെ ചെയ്തിട്ടുള്ളതെല്ലാം തമിഴ്, ഹിന്ദി ചിത്രങ്ങളാണ്. പിന്നെ എന്തുകൊണ്ട് ഒരു മലയാളചിത്രത്തിൽ അഭിനയിക്കുന്നുവെന്ന് ആരാധകരില്‍ സംശയം ഉണർന്നിരുന്നു.

മാത്രമല്ല വിനീത് തിരക്കഥ എഴുതിയ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിൽ ഗൗതം മേനോനെക്കുറിച്ച് പരാമർശിക്കുന്നുമുണ്ട്. എന്തുകൊണ്ടൊരു മലയാളചിത്രത്തിൽ അഭിനയിക്കുന്നുവെന്ന് ഈയിടെ അഭിമുഖത്തിൽ അദ്ദേഹത്തോട് ചോദിച്ചു.

തനിക്ക് വിനീത് ശ്രീനിവാസന്റെ സിനിമകള്‍ ഇഷ്ടമാണെന്നും ഒരു ചെറിയ കഥാപാത്രം എനിക്കായി മാറ്റിവച്ചിട്ടുണ്ട് എന്ന് വിനീത് വന്ന് പറഞ്ഞപ്പോള്‍ നോ പറയാന്‍ കഴിഞ്ഞില്ലെന്നും ഗൗതം മേനോൻ പറഞ്ഞു. വിനീത് ശ്രീനിവാസന്റെ ഒരു സിനിമയ്ക്കൊപ്പം പ്രവർത്തിക്കാനും അവിടുത്തെ അന്തരീക്ഷത്തിൽ ജോലിചെയ്യാനും ഒരു ആഗ്രഹവും തനിക്കുണ്ടായിരുന്നെന്നും ഗൗതം മേനോൻ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.