Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിൻ–സിദ്ധാർത്ഥ് ചിത്രത്തിന് വിജയ് കണക്ഷൻ

nivin-vijay

നിവിൻ പോളിയെ നായകനാക്കി സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. തമിഴ് നടി ഐശ്വര്യ രാജേഷ് (കാക്കമുട്ടൈ ഫെയിം) നായികയാകുന്ന ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ജോർജ് സി വില്യംസ് ആണ്. ഇളയദളപതി വിജയ് നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രമായ തെറി, കത്തി തുടങ്ങിയ ചിത്രങ്ങൾക്ക് ജോർജ് ആയിരുന്നു കാമറ ചലിപ്പിച്ചത്. നിവിനും നസ്രിയയും ഒന്നിച്ച് യുവ് എന്ന വിഡിയോ ആൽബത്തിന്റെ ഛായാഗ്രഹണവും ജോർജ് ആയിരുന്നു.

മൂന്നു നായികമാരാണ് ഈ ചിത്രത്തിലുള്ളത്. ഐശ്വര്യയെ കൂടാതെ അപർണ്ണ ഗോപിനാഥും ഒരു പുതുമുഖവും നായികയാകുന്നു. യൂണിവേഴ്‌സല്‍ സിനിമയ്ക്കുവേണ്ടി ബി. രാഗേഷാണ് ചിത്രം നിർമ്മിക്കുന്നത്.

ശ്രീനിവാസൻ, അജു വർഗീസ് , സുരാജ് വെഞ്ഞാറമൂട്, മണിയൻപിള്ള രാജു, ജോജു മാള, സുജിത്, സുധീഷ് , അൽത്താഫ് തുടങ്ങി ഒരു വൻതാരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു വിദ്യാർത്ഥി സംഘടനയുടെ നേതാവായിട്ടാണ് ഇതുവരെ പേരിടാത്ത ഈ ചിത്രത്തിൽ നിവിൻ പോളി അഭിനയിക്കുന്നത് 

Your Rating: