Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശയുടെ തലയും നിത്യയുടെ ഉടലും; തൂങ്കാവനം തൂങ്ങും !

fake-poster

കമല്‍ ഹാസന്‍ നായകനായി എത്തിയ തൂങ്കാവനത്തിന്റെ പോസ്റ്റര്‍ വിവാദത്തില്‍. ചിത്രത്തിന്റെ പോസ്റ്ററില്‍ നടി ആശാ ശരത്തിന്റെ തലയും നിത്യാ മേനോന്റെ ഉടലും ചേർത്തതാണ് വിവാദമായിരിക്കുന്നത്. സോഷ്യൽമീഡിയയിലാണ് ഇങ്ങനെയൊരു വാർത്ത ചർച്ചയായികൊണ്ടിരിക്കുന്നത്.

സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിലെ ആശയുടെ മുഖമാണ് നിത്യ മേനോന്റെ ഉടലുമായി ചേർത്ത് തൂങ്കാവനം പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. തമിഴില്‍ സജീവമാണെങ്കിലും നിത്യാ മോനോന് തൂങ്കാവനവുമായി ഒരു ബന്ധവുമില്ല.

ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിന് ശേഷം ആശാ ശരത് കമല്‍ ഹാസനൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് തൂങ്കാവനം. ചിത്രത്തില്‍ കമലിന്റെ ഭാര്യയുടെ വേഷമാണ് ആശാ ശരത് അഭിനയിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.