Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊവീനോയുടെ ടൈം ട്രാവൽ സിനിമ; ടിക് ടോക്ക്

vivek-tovino

സൂര്യയുടെ 24 വാച്ച് കിട്ടിയാൽ സമയം പുറകോട്ട് മാറ്റി പരീക്ഷ ജയിക്കാമെന്നും സിനിമയുടെ കഥമാറ്റാമെന്നുമുള്ള രസകരമായ ചർച്ചകൾ സോഷ്യല്‍മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ മലയാളത്തിൽ നിന്നും ഒരു ടൈം ട്രാവൽ സിനിമ വരുന്നു.

യുവതാരം ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ വിവേക് അനിരുദ്ധ് ആണ് ഇങ്ങനെയൊരു ചിത്രവുമായി മലയാളത്തിലേക്ക് എത്തുന്നത്. ടിക് ടോക്ക് എന്നാണ് സിനിമയുടെ േപര്. മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ടൈം ട്രാവൽ പ്രമേയമാക്കി മലയാളിയായ വിക്രം കുമാർ സംവിധാനം ചെയ്ത 24 കേരളത്തിലും പ്രേക്ഷകശ്രദ്ധനേടിയിരുന്നു. തമിഴില്‍ ഇതിന് മുൻപും ഇതേപ്രമേയം വിഷയമാക്കി ചിത്രങ്ങൾ വന്നിട്ടുണ്ട്. ആര്‍ രവികുമാര്‍ സംവിധാനം ചെയ്ത കോമഡി ചിത്രം ഇന്‍ട്രു നേട്രു നാളൈ സമാനമായ പ്രമേയമായിരുന്നു കൈകാര്യം ചെയ്തിരുന്നത്.

Your Rating: