Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊവിനോയ്ക്ക് ലഭിച്ച ആ വലിയ ഭാഗ്യം

tovino

നടൻ ടൊവിനോ തോമസിന്റെ ആദ്യ അമ്മ ജനറൽ ബോഡി മീറ്റിങ് ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നടനാകാൻ കൊതിച്ചിരുന്ന കാലത്തെ ഓർമകളാണ് ടൊവിനോയ്ക്ക് ഇന്നലത്തെ ദിവസം സമ്മാനിച്ചത്. കുട്ടിക്കാലത്ത് താൻ ഇഷ്ടപ്പെടുന്ന പ്രിയ താരങ്ങളെ ഒരുനോക്കു കാണാൻ കൊതിച്ചിരുന്നതും അതിനായി മണിക്കൂറുകളോളം കാത്തിരുന്നതുമെല്ലാം താരം ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

ടൊവിനോയുടെ കുറിപ്പ് വായിക്കാം–

എന്റെ ആദ്യ 'അമ്മ' ജനറൽ ബോഡി മീറ്റിങ് !

‘പണ്ട് സിനിമാനടൻ ആവുന്നതിലും മുമ്പ്, സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്നതിലും മുമ്പ്, സ്കൂളിൽ പഠിക്കുമ്പൊ ഒരിക്കൽ എന്റെ അപ്പൻ ഞങ്ങളെ സിനിമാ ഷൂട്ടിങ് കാണിക്കാൻ കൊണ്ടു പോയി.’

‘അന്നു മുതൽ ഇങ്ങോട്ട് ഒരുപാട് ലൊക്കേഷനുകളിൽ പോയി സിനിമാ നടൻമാരെയും നടിമാരെയും കാണാൻ മണിക്കൂറുകൾ കാത്ത് നിന്നിട്ടുണ്ട്. ആ എനിക്ക് ഇന്നലെ ഏറ്റവും വലിയൊരു ഭാഗ്യം കിട്ടി. എല്ലാവരെയും ഒരുമിച്ച് ഒരു മുറിയിൽ കിട്ടി. ഞാനും അവരിൽ ഒരാളായ് അവരുടെ കൂടെ നിന്ന് ഒരു ഫോട്ടൊ എടുത്തു.’

‘ഇതൊരു സ്വപ്നസാക്ഷാത്കാരമാണ്. ഒരുപാട് സന്തോഷം തോന്നുന്നു, എന്നെ ഒരു സിനിമാ നടൻ ആക്കിയ നിങ്ങൾക്കെല്ലാവർക്കും നന്ദി’–ടൊവിനോ പറഞ്ഞു.

Your Rating: