സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഒന്നാം തീയതിയിലേക്കു മാറ്റിയേക്കും. രാവിലെ 11നു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണു പ്രഖ്യാപനം നടത്തുക. പ്രഖ്യാപനം നാളെ നടത്താനാണു നേരത്തെ തീരുമാനിച്ചിരുന്നത്.എന്നാൽ നാളെ കേന്ദ്ര ബജറ്റ് ആയതിനാൽ മാറ്റുകയായിരുന്നു.
അതേസമയം, ഒന്നാം തീയതി മുതൽ ഏതു ദിവസവും നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടാകാമെന്നതിനാൽ അതിനു അതിനു മുമ്പ് അവാർഡ് പ്രഖ്യാപനം നടത്തണം.
TRAFFIC Trailer
പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപ് അടിയന്തര തീരുമാനങ്ങൾ എടുക്കുന്നതിനായി ഒന്നിനു രാവിലെ മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. അവാർഡ് സ്ക്രീനിങ് ഇന്ന് അവസാനിക്കും. തുടർന്നു ജൂറി അംഗങ്ങൾ ചർച്ച നടത്തി അവാർഡുകൾക്ക് അന്തിമരൂപം നൽകും.