Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിയുടെ മരണകാരണത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് രണ്ട് റിപ്പോർട്ടുകൾ

kalabhavan-mani-2

കലാഭവൻ മണിയുടെ മരണകാരണത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് രണ്ട് റിപ്പോർട്ടുകൾ. അതിഗുരുതരമായ കരൾ രോഗത്തിനൊപ്പം കീടനാശിനിയുടെയും മെഥനോളിന്റെയും സാന്നിധ്യം മരണകാരണമായതായി അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ മരണത്തിൽ അസ്വാഭാവികതയില്ലെന്നും കീടനാശിനി ഉള്ളിൽ ചെന്നതിന്റെ ലക്ഷണങ്ങൾ കണ്ടില്ലെന്നും അദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ വീണ്ടും മൊഴി നൽകി. ഇതോടെ കീടനാശിനിയുടെ അളവ് വ്യക്തമാക്കുന്ന രാസപരിശോധനാഫലം വന്നശേഷം അന്തിമ നിഗമനത്തിലെത്താനാണ് പൊലീസിന്റെ തീരുമാനം.

കൊച്ചി കാക്കനാട് ലാബിലെ രാസപരിശോധനാഫലത്തെ അധീകരിച്ചാണ് മണിയുടെ ശരീരത്തിൽ ക്ളോർ പൈറിഫോസ് എന്ന കീടനാശിനിയുടെയും മെഥനോളിന്റെയും സാന്നിധ്യം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നത്. മണിയുടെ കരളിന്റെ പ്രവർത്തനം ഏതാണ്ട് നിലച്ച അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിൽ രോഗവും വിഷവും ചേർന്നതാണ് മരണകാരണമെന്നാണ് പൊലീസിന് കൈമാറിയ അന്തിമ റിപ്പോർട്ടിൽ വ്യകതമാക്കുന്നത്.

കീടനാശിനി ഉള്ളിൽചെന്നതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷത്തിലും പരിശോധനയിലും കണ്ടില്ല. മെഥനോൾ മാത്രമാണ് ശരീരത്തിലുള്ളതെന്ന ആദ്യ നിലപാട് ആവർത്തിക്കുകയും ചെയ്തു. റിപ്പോർട്ടുകളിൽ ആശയക്കുഴപ്പമുള്ളതിനാൽ കീടനാശിനിയുടെ അളവുളടക്കം വ്യക്തമാക്കുന്ന ഹൈദരാബാദ് കേന്ദ്രലാബിലെ അന്തിമ രാസപരിശോധനഫലം നിർണായകമാവും. കീടനാശിനിയുടെ അളവ് കുറവാണെന്ന് കണ്ടാൽ അത് ഭക്ഷണത്തിലൂടെ എത്തിയതാകുമോയെന്ന് വിദഗ്ദോപദേശം തേടും. ഇതുവരെയുള്ള അന്വേഷണത്തിൽ കൊലപാതകമോ ആതമഹത്യയോ ആവാനുള്ള തെളിവുകളും മൊഴികളും ലഭിക്കാത്തതും സ്വാഭാവിക മരണമെന്ന സാധ്യതക്ക് ബലം നൽകുന്നു.

related stories