Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൾക്കൂട്ടത്തിൽ ആരുമറിയാതെ ഉണ്ണി

unni-avarude-ravukal

മുടിയും താടിയുമൊക്കെ നീട്ടി പ്രാകൃതരൂപത്തിലുള്ള ഈ കക്ഷിയെ മനസ്സിലായോ? ആളൊരു യുവനടനാണ്. അതെ നമ്മുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ തന്നെ. ഉണ്ണിയുടെ ഈ ഗെറ്റപ്പ് പലരെയും അമ്പരപ്പിച്ചെന്നു മാത്രമല്ല, ഇത് ഉണ്ണിയാണെന്ന് അധികമാർക്കും മനസ്സിലായതുമില്ല.

‘അവരുടെ രാവുകൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയിലാണു സംഭവം. മുൻപു ചെയ്ത കഥാപാത്രങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിൽ താരം എത്തുന്നത്. മൊത്തം മൂന്നു ഗെറ്റപ്പാണ് ഉണ്ണിക്ക്.

ചിത്രത്തിൽ കാണുന്ന ലുക്കിൽ എറണാകുളം സൗത്ത് കെഎസ്‍ആർടിസി ബസ് സ്റ്റാൻഡിൽ നടന്ന ഷൂട്ടിങ് കാണാൻ ഒരുപാടുപേർ ഉണ്ടായിരുന്നു. എന്നാൽ ഈ കക്ഷി ഉണ്ണി മുകുന്ദനാണെന്നു പലർക്കും മനസിലായതുമില്ല.

മങ്കിപ്പെന്‍ എന്ന ചിത്രത്തിന്റെ സംവിധായകരായ റോജിന്‍, ഷാനില്‍ എന്നിവരിലെ ഷാനില്‍ മുഹമ്മദ് സ്വതന്ത്ര സംവിധായകനാകുന്ന ‘അവരുടെ രാവുകളുടെ’ തിരക്കഥയും ഷാനിലിന്റേതാണ്. ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, അജു വര്‍ഗീസ് എന്നിവരാണ് പ്രധാന താരങ്ങൾ.

വ്യത്യസ്ത സാഹചര്യങ്ങളിൽ പലയിടത്തുനിന്നും കൊച്ചി നഗരത്തിലെത്തിയ മൂന്നു ചെറുപ്പക്കാരുടെ കഥയാണിത്. മുകേഷ്, കന്നഡ നടി മിലാന പൗർണമി , നെടുമുടി വേണു, ലെന, ഹണി റോസ്, കൊച്ചുപ്രേമൻ, എന്നിവരാണ് മറ്റു താരങ്ങൾ. വിഷ്ണുനാരായണന്‍ ഛായാഗ്രഹണവും പ്രജീഷ് പ്രകാശ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും. 

Your Rating: