Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെറ–വനിത ഫിലിം അവാർഡ്;ചിത്രങ്ങൾ കാണാം

prithviraj-parvathi സെറ–വനിത ഫിലിം അവാർഡ്ദാനച്ചടങ്ങിൽ മികച്ച നടീനടന്മാരായി തിരഞ്ഞെടുക്കപ്പെട്ട പൃഥ്വിരാജും പാർവതിയും സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ കെപിഎസി ലളിതയ്ക്കൊപ്പം. ചിത്രം: മനോരമ.

മലയാള സിനിമയുടെ നക്ഷത്രങ്ങളെല്ലാം ഒന്നിച്ചുദിച്ച വേദിയിൽ കേരളത്തിലെ ഏറ്റവും പ്രശസ്തമായ സിനിമാ പുരസ്കാരം സെറ വനിത ഫിലിം അവാർഡുകൾ വിതരണം ചെയ്തു. കണ്ണഞ്ചിപ്പിക്കുന്ന നൃത്തങ്ങളുമായി ബോളിവുഡ്, കോളിവുഡ് താരങ്ങൾ കൂടി അണിനിരന്നതോടെ പുരസ്കാരച്ചടങ്ങിനു മഴവില്ലഴക്. മികച്ച നടനുള്ള പുരസ്കാരം പ‍ൃഥ്വിരാജും നടിക്കുള്ള പുരസ്കാരം പാർവതിയും ഏറ്റുവാങ്ങി. സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം കെപിഎസി ലളിത സ്വീകരിച്ചു.

sai-parvathi

ജനപ്രിയ നടനായി തിരഞ്ഞെടുക്കപ്പെട്ട നിവിൻ പോളിയും ജനപ്രിയ നടിയായ നമിത പ്രമോദും നിറഞ്ഞ ആരവങ്ങൾക്കിടെ പുരസ്കാരങ്ങൾ സ്വീകരിച്ചു. മികച്ച താരജോടിയിൽ പങ്കാളിയായ മംമ്തയും സ്പെഷൽ പെർഫോമൻസ് പുരസ്കാരം നേടിയ ജയസൂര്യയും റിമ കല്ലിങ്കലും എത്തിയതോടെ താരനിശയ്ക്കു വേദിയായ കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയം ആവേശത്തിലായി. ഗാലറികൾ ഇളകിമറിച്ചു സണ്ണി ലിയോണും ബിപാഷ ബസുവും ഉൾപ്പെടെയുള്ള താരങ്ങളോടൊപ്പം ശ്രീശാന്തും ഹൻസികയും തപ്സിയും ഉൾപ്പെടെയുള്ളവരും കോരിത്തരിപ്പിക്കുന്ന നൃത്തച്ചുവടുകളുമായെത്തി. ഒപ്പം പാടിത്തകർത്തു റിമി ടോമിയും.

prithvi-mamta

മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട എന്നു നിന്റെ മൊയ്തീനു വേണ്ടി നിർമാതാക്കളായ സുരേഷ് രാജ്, ബിനോയ് ശങ്കരത്ത്, രാഗി തോമസ് എന്നിവർ പുരസ്കാരം സ്വീകരിച്ചു. ആർ.എസ്. വിമലിനു മികച്ച സംവിധായകനുള്ള പുരസ്കാരം നേടിക്കൊടുത്തതും ഇതേ സിനിമ തന്നെ. തിരക്കഥാകൃത്തിനുള്ള അവാ‍ർഡ് സലിം അഹമ്മദും സഹനടനുള്ള പുരസ്കാരം ചെമ്പൻ വിനോദും സഹനടിക്കുള്ള പുരസ്കാരം ലെനയും വില്ലനുള്ള പുരസ്കാരം നെടുമുടി വേണുവും ഹാസ്യനടനുള്ള പുരസ്കാരം അജു വർഗീസും ഏറ്റുവാങ്ങി.

റഫീക്ക് അഹമ്മദ് (ഗാനരചന), വിജയ് യേശുദാസ് (ഗായകൻ), വൈക്കം വിജയലക്ഷ്മി (ഗായിക), രാജേഷ് മുരുകേശൻ (സംഗീത സംവിധായകൻ), ജോമോൻ ടി. ജോൺ (ഛായാഗ്രാഹകൻ) സായ് പല്ലവി (പുതുമുഖ നടി) ശബരീഷ് വർമ, കൃഷ്ണശങ്കർ, ഷറഫുദ്ദീൻ (പുതുമുഖ നടന്മാർ) ജോൺ വർഗീസ് (പുതുമുഖ സംവിധായകൻ) ദിനേശ് മാസ്റ്റർ (നൃത്തസംവിധാനം) എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

nivin

രാജ്യാന്തര പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോർജ് ഒഎൻവി ഗാനങ്ങളുമായി പ്രിയകവിക്ക് ആദരാഞ്ജലിയർപ്പിച്ചു. വനിത മുഖ്യ ആതിഥേയത്വം വഹിക്കുന്ന 13–ാമത്തെ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങാണിത്. സെറയാണു മുഖ്യ സ്പോൺസർ. പവേർഡ് ബൈ സ്പോൺസർ ജോസ്കോ ജ്വല്ലേഴ്സ്. ഫെഡറൽ ബാങ്ക് ബാങ്കിങ് പാർട്ണറും മഹാലക്ഷ്മി സിൽക്ക്സ് കോസ്റ്റ്യൂം പാർട്ണറും. ബ്രാഹ്മിൺസ് ഗോ ഗ്രീൻ പാർട്ണറുമാണ്.

sunny

ചന്ദ്രിക, എൻചാൻഡർ, എംആർഎഫ് വേപോക്യൂർ പെയ്ന്റ്സ്, മെറി ബോയ്, ഡബിൾ ഹോഴ്സ്, ചിക് കിങ്, ക്രിസിൽ, ഡാസ്‌ലർ, ഗൾഫ്ഗേറ്റ്, റിപ്പോസ്, ഇൻഡ്രോയൽ, എൻസ്റ്റൈൽ, ബ്ലോസം ഇന്നേഴ്സ്, റിലയൻസ് ട്രൻഡ്സ്, ഹാപ്പി, ഇൻഷേപ്പ് എന്നിവർ സഹസ്പോൺസർമാരും.

Your Rating: