മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി തയ്യാറാക്കുന്ന ചിത്രമാണ് ആമി. കമൽ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് അടുത്തമാസം പതിനെട്ടിന് ആരംഭിക്കും. ചിത്രത്തിലെ ഗാനങ്ങളുടെ റെക്കോർഡിങ് മുംബൈയിൽ പുരോഗമിക്കുകയാണ്.
സ്വന്തം ജീവിതംകൊണ്ടും തൂലികകൊണ്ടും മലയാളിയെ ഭ്രമിപ്പിച്ച എഴുത്തുകാരി മാധവിക്കുട്ടി. മാധവിക്കുട്ടിയുടെ ഓമനപ്പേരായിരുന്നു ആമി. ആമി എന്നാൽ ബംഗാളിയിൽ ഞാൻ എന്ന് അർഥം.
Kamal's Aami's shoot will starts from next month | Manorama News
മാധവിക്കുട്ടി എന്ന കമലാസുരയ്യയുടെ എഴുത്തിൻറെയും വ്യക്തിജീവിതത്തിൻറെയും കഥപറയുന്ന ചിത്രമാണ് ആമി. മലയാളി ഏറെ ചർച്ചചെയ്ത ഈ തുറന്നെഴുത്ത് ജീവിതം വെളളിത്തിരയിലേക്ക് എത്തിക്കുന്നത് സംവിധായകൻ കമൽ. മാധവിക്കുട്ടിയുടെ വേഷമിടുന്നത് വിദ്യാബാലൻ.
ചിത്രത്തിലെ ഗാനങ്ങളുടെ റെക്കോർഡിങ്ങിനായി അണിയറപ്രവർത്തർ മുംബൈ ജുഹുവിലെ അജിവാസം സ്റ്റുഡിയോയിൽ ഒത്തുകൂടി. ആകെ നാല് ഗാനങ്ങളുള്ള സിനിമയിലെ രണ്ടുഗാനങ്ങളും ഹിന്ദിയിലായിരിക്കും പുറത്തിറങ്ങുക. ഗുൽസാറിൻറെ വരികൾക്ക് തൗഫീഖ് ഖുറേഷി സംഗീതം നൽകുന്നു. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയും സിനിമയുടെ ഭാഗമാകുന്നു. പി.ടി റാഫേൽ നിർമാണം.
കമലയുടെ ബാല്യംകണ്ട നിഷ്കളങ്കത, സ്ത്രീയിലെ ചാപല്യങ്ങള്‍ , പ്രണയിനിയുടെ വികാരതീഷ്ണത, നാലപ്പാട്ടെയും കൊൽത്തയിലേയും ദിനങ്ങൾ, വിവാഹം, മുംബൈയിലെ ജീവിതം എന്നിവയെല്ലാം പകർത്തുന്നതാവും സിനിമ. സാഹിത്യലോകം ഒരു സ്വപ്നസാഹത്യമായി കാണുന്ന, മാധവിക്കുട്ടിയുടെ ആത്മകഥയായ എൻറെ കഥ ആണ് ചിത്രത്തിൻറെ ഇതിവൃത്തം. ഡിസംബർ പതിനെട്ടിന് ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിക്കും. മുംബൈ, കൊൽകത്ത, കേരളം എന്നീ സംസ്ഥാനങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക. പൃഥ്വിരാജ് , മുരളി ഗോപി, അനൂപ് മേനോൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.