Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് റാംബോ വിജയ്!

vijay-babu-mudhugauv

വിജയ് ബാബു ഇനി എത്തുക റാംബോ സ്റ്റൈലില്‍. പുതിയ ചിത്രമായ മുദ്ദുഗൗവില്‍ വിജയ് ബാബു വേറിട്ട ഗെറ്റപ്പിലാണ് എത്തുന്നത്. വില്ലന്‍ വേഷത്തിലെത്തുന്ന വിജയിയുടെ കഥാപാത്രത്തിന്‍റെ പേരും റാംബോ എന്നു തന്നെയാണ്.

നവാഗനാതയ വിപിന്‍ ദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ ആണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് ബാബുവും സാന്ദ്രാ തോമസും ചേർന്നു നിർമിക്കുന്ന ഫ്രൈഡേ ഫിലിംസിന്റെ ഏഴാമത്തെ ചിത്രമാണ് മുദ്ദുഗൗ, ഏഴു സിനിമയിലും ഏഴു പുതുമുഖ സംവിധായകരെ അവതരിപ്പിച്ചു. വിപിൻദാസാണ് മുദ്ദുഗൗവിന്റെ സംവിധായകൻ.

റൊമാന്റിക് ത്രില്ലറായ മുദ്ദുഗൗവിൽ ഗോകുൽ സുരേഷ് ഗോപിയുടെ നായിക ടിവി ഷോയിലൂടെ പ്രശസ്തയായ അർഥനയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.