Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഷന് ഇളയദളപതി നൽകിയ ഉപദേശം

roshan-vijay

ഇളയദളപതി വിജയ്‌യ്ക്കൊപ്പം അഭിനയിച്ചതിന്റെ ത്രില്ലിലാണ് റോഷൻ ബഷീർ. ഭരതൻ സംവിധാനം ചെയ്യുന്ന ഭൈരവാ എന്ന ചിത്രത്തിലാണ് റോഷൻ വിജയ്‌യ്ക്കൊപ്പം അഭിനയിക്കുന്നത്.

ദൃശ്യം എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെയാണ് റോഷന്‍ ബഷീര്‍ ശ്രദ്ധിക്കപ്പെട്ടത്. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിലും അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയം കണ്ടാണ് ഭരതൻ വിജയ് ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. കീർത്തി സുരേഷ് ആണ് സിനിമയിൽ നായിക.

സിനിമയിലെ തന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചു പൂര്‍ത്തിയാക്കി എന്ന് റോഷന്‍ പറയുന്നു. ചെറിയ വേഷമാണെങ്കിലും കഥയിൽ പ്രാധാന്യമുള്ള കഥാപാത്രമാണെന്നും റോഷൻ വ്യക്തമാക്കി. മാത്രമല്ല വിജയ്‌യിൽ നിന്നും പലകാര്യങ്ങളും പഠിക്കാൻ സാധിച്ചെന്നും പാഷന് വേണ്ടി ആത്മാര്‍ത്ഥമായി കഠിനാധ്വാനം ചെയ്യണമെന്ന് തന്നോട് പറഞ്ഞെന്നും റോഷൻ പറയുന്നു.

ഇതുകൂടാതെ മറ്റൊരു ഉപദേശം കൂടെ വിജയ് നൽകി. ‘സെറ്റിൽവച്ച് തന്റെ പ്രായം എത്രയെന്ന് വിജയ് ചോദിച്ചിരുന്നു. 24 വയസ്സായി എന്ന് പറഞ്ഞപ്പോള്‍ വിജയ് പറഞ്ഞത് ഇങ്ങനെയാണ് പറഞ്ഞത്, 'ഒരു 29, 30 വയസ്സ് ആയാല്‍ മാത്രം വിവാഹം ചെയ്താല്‍ മതിയെന്ന്. റോഷൻ പറഞ്ഞു.
 

Your Rating: