Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹന്‍ലാലിനൊപ്പം കര്‍ണന്റെ പ്രതീക്ഷകള്‍ പങ്കുവച്ച് വിമൽ

vimal-mohanlal

എന്നു നിന്റെ മൊയ്തീന്‍ എന്ന ആദ്യചിത്രത്തിലൂടെ കഴിവുറ്റ സംവിധായകൻ എന്ന പേരുനേടിയ ആളാണ് ആർ എസ് വിമൽ. വിമലിന്റെ അടുത്ത ചിത്രം പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന കർണൻ എന്ന ബിഗ്ബഡ്ജറ്റ് പ്രോജക്ട് ആണ്.

40 കോടിക്ക് മുകളിൽ മുടക്കുവരുന്ന കർണന്റെ പണിപ്പുരയിലാണ് വിമല്‍ ഇപ്പോൾ. കർണന്‍ സിനിമയുടെ തിരക്കിനിടയിൽ മോഹൻലാൽ എന്ന വിസ്മയത്തെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് വിമൽ.

സിനിമ പഠിക്കാതെ ഈ രംഗത്തിറങ്ങിയ തന്നെപ്പോലുള്ളവർക്ക് മോഹന്‍ലാല്‍ ഒരു പാഠപുസ്തകമാണെന്ന് വിമൽ പറയുന്നു.

‘ഇന്നാണ് ആ അത്ഭുതത്തെ നേരിൽ കാണുന്നതും സംസാരിക്കുന്നതും.കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു സിനിമ പഠിക്കാതെ എങ്ങനെ സിനിമ ചെയ്യാൻ കഴിയുന്നു എന്ന്... സ്ക്രീനിൽ മോഹൻലാൽ എന്ന അത്ഭുതത്തെ കണ്ടിരുന്നാൽ മതി.... അതു തന്നെയാണ് പാO പുസ്തകം... എന്റെ അടുത്ത ചിത്രം കർണന്റെ പ്രതീക്ഷകൾ പങ്കുവച്ച് മടക്കയാത്ര.. മഹാനായ മോഹൻലാൽ നന്ദി..!. വിമൽ പറഞ്ഞു. 

Your Rating: