Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷ കേസ്; പൊലീസ് ഇരുട്ടിൽ തപ്പുന്നെന്ന് വിനയൻ

vinayan

ജിഷയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്ന് സംവിധായകൻ വിനയൻ. പൊലീസിന്റെ അന്വേഷണം അപഹാസ്യമായി തോന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിനയന്റെ കുറിപ്പ് വായിക്കാം–

ആറ്റിങ്ങൽ ഇരട്ട കൊലപാതകം പോലെ വളരെ ആസൂത്രിതമായി നടത്തിയ കുറ്റകൃതൃങ്ങളിലെ പ്രതികളെപ്പോലും മണിക്കൂറുകൾക്കകം പിടികൂടിയ നമ്മുടെ മിടുക്കൻമാരായ പോലീസ് ഓഫീസർമാർക്കിതെന്തു പറ്റി എന്നുതോന്നിപ്പോകുന്നു....ജിഷ കൊലക്കേസിലെ പ്രതികൾക്കു വേണ്ടിയുള്ള ഇപ്പോഴത്തെ ഇരുട്ടത്തു തപ്പൽ കാണുമ്പോൾ......

കൊലനടന്ന ആദ്യത്തെ മൂന്നുനാലുദിവസം കേസന്വേഷണത്തിൽ പൊലീസ് കാണിച്ച അലംഭാവംമൂലം പ്രധാന തെളിവുകൾ പലതും നഷ്ടപ്പെട്ടു പോയിരിക്കുന്നു എന്നാണ് അവിടം സന്ദർശിച്ചപ്പോൾ എനിക്കുമനസ്സിലാക്കാൻ സാധിച്ചത്... ആർക്കും കയറി ഇറങ്ങാവുന്ന രീതിയിൽ കൊലനടന്ന വീട് ഒരാഴ്ചയോളം ഇട്ടിട്ട് അതിനുശേഷം ആ വീട് സീലു ചെയ്യുന്നതും പരിസരം അരിച്ചുപെറുക്കി അന്വേഷിക്കുന്നതും അപഹാസ്യമായി തോന്നുന്നതിൽ തെറ്റുണ്ടോ?...

അതിനോടൊപ്പം ഇക്കാര്യത്തിൽ ജിഷയുടെ അയൽവക്കക്കാർ കാണിച്ച ആത്മാർദ്ധത ഇല്ലായ്മയും ഏവരേയും വേദനിപ്പിക്കുന്ന ഒന്നാണ്..പരസ്പര ബന്ധത്തിന്റെയും, കൂട്ടായ്മയുടെയും, അയൽക്കൂട്ടം എന്നതിന്റെയും ഒക്കെ അർത്ഥം ഇതാണോ?...

അതോ ഈ ദരിദ്ര ദളിത് കുടുംബത്തെ കൂടെക്കൂട്ടാൻ അവിടെ പലർക്കും ബുദ്ധിമുട്ടുണ്ടായിരുന്നോ?.. ഒരിക്കലും ഇത്തരം നീതിനിഷേധങ്ങൾക്കെതിരേയുള്ള പ്രതിഷേധം ഏതെങ്കിലും ചില രാഷ്ട്രീയപാർട്ടികളുടെ മാത്രം ആയി മാറരുതെന്നാണ് എന്റെ ആഗ്രഹം..

എല്ലാവരും ഒറ്റക്കെട്ടായി ഇതിനെതിരേ പ്രതികരിക്കണം..അത്തരം പ്രതിഷേധങ്ങളിൽ കക്ഷിരാഷ്ട്രീയം നോക്കാതെ സാമൂഹ്യ പ്രവർത്തകരും കലാകാരൻമാരും പങ്കെടുണം.. കുറെദിവസത്തെ ചാനൽ ചർച്ചകൾക്കു ശേഷം ഈ കൊടും ക്രൂരതയും തമസ്കരിക്കപ്പെടാൻ പാടില്ല...