Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തെറി’യിൽ വിജയ്‌ ഉണ്ട് സമാന്ത ഉണ്ട് പിന്നെ ഞാനുമുണ്ട്

vijay-kottayam-pradeep

ഇളയദളപതി നായകനായെത്തുന്ന തെറി ഇതിനോടകം ചർച്ചയായി കഴിഞ്ഞു. അറ്റ് ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്ന് ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്. ജോസഫ് കുരുവിള എന്നാണ് അതിലൊരു കഥാപാത്രത്തിന്റെ പേര്.

Theri Official Trailer | 2K | Vijay, Samantha, Amy Jackson | Atlee | G.V.Prakash Kumar

ഈ കഥാപാത്രം കോട്ടയംകാരനാണെന്ന് വാർത്തകൾ വന്നിരുന്നു. എന്തായാലും കേരളവുമായി തെറി സിനിമയ്ക്ക് ബന്ധമുണ്ടെന്ന് അറ്റ്ലീ സ്ഥിരീകരിച്ച് കഴിഞ്ഞു. മലയാളിതാരം കോട്ടയം പ്രദീപ് ചിത്രത്തിൽ വിജയ്‌യ്ക്കൊപ്പം സിനിമയിൽ അഭിനയിക്കുന്നുണ്ട്. സിനിമയിലെ കേരളത്തിൽ നിന്നുള്ള ഭാഗങ്ങളിലായിരിക്കും വിജയ്‌യ്ക്കൊപ്പം പ്രദീപ് പ്രത്യക്ഷപ്പെടുക. ‘തെറി’യിൽ വിജയ് മലയാളം സംസാരിക്കുന്നുവെന്നും കേൾക്കുന്നു.

മൂന്ന്ദിവസം കൊണ്ട് 36 ലക്ഷം ആളുകളാണ് തെറി ട്രെയിലർ കണ്ടിരിക്കുന്നത്. സമാന്തയും ആമി ജാക്സണുമാണ് നായികമാര്‍. ഏപ്രിൽ 14ന് ചിത്രം തിയറ്ററുകളിൽ എത്തും.

Your Rating: