Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്രമിന്റെ മകള്‍ വിവാഹിതയാവുന്നു

vikram-family വിക്രം, മകൻ ധ്രുവ്, ഭാര്യ ശൈലജ ബാലകൃഷ്ണൻ, മകൾ അക്ഷിത

തമിഴ് സൂപ്പർതാരം വിക്രമിന്റെ മകള്‍ അക്ഷിത വിവാഹിതയാകുന്നു. ചെന്നൈയിലെ പ്രമുഖ ബേക്കറി ഉടമയായ രംഗനാഥന്റെ മകന്‍ മനു രഞ്ജിത്ത് ആണ് വരന്‍. ജൂലൈ പത്തിന് വിവാഹനിശ്ചയച്ചടങ്ങുകള്‍ നടക്കും.

പ്രമുഖ സ്റ്റാര്‍ ഹോട്ടലില്‍ വളരെ സ്വകാര്യമായിട്ടായിരിക്കും ചടങ്ങുകള്‍. അടുത്ത വര്‍ഷമായിരിക്കും വിവാഹം. ഇരുകുടുംബത്തിലെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. സിനിമാ രംഗത്ത് നിന്ന ആരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് കോളിവുഡ് റിപ്പോര്‍ട്ടുകള്‍. നീണ്ട നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.

Your Rating: