Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്ട്സാപ്പിലും വ്യാജൻമാർ

unnimukundan

യുവ നടൻ ഉണ്ണി മുകന്ദന്റെ പേരിൽ വ്യാജവാട്ട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി അനേകരെ പറ്റിച്ചയാളെ നടന്റെ ഇടപെടലോടെ തന്നെ കയ്യോടെ പിടി കൂടി. ഉണ്ണി മുകുന്ദന്റെ പേരിൽ വ്യാജനമ്പർ ഉപയോഗിച്ച് ചാറ്റ് ചെയ്യുകയാണ് ഇവരുടെ പ്രധാനവിനോദം.

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്കിലെ ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു ഇയാളുടെ വ്യാജ ചാറ്റിങ്. വ്യാജനെതിരെ പരാതികൾ കൂടുതലാകാൻ തുടങ്ങിയതോടെയാണ് ഉണ്ണി മുകുന്ദൻ തന്നെ വ്യാജനെ പിടികൂടെ ആളുകളുടെ മുന്നിലെത്തിച്ചത്.

unni wtsp

സിനിമാതാരങ്ങളുടെ പേരിൽ വ്യാജഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി ചില വിദ്വാന്മാർ ചാറ്റിങ് നടത്തി ആളുകളെ പറ്റിക്കുന്നത് സ്ഥിരം സംഭവമായിരുന്നു. എന്നാൽ ഫേസ്ബുക്കിൽ താരങ്ങളുടെ അക്കൗണ്ടുകൾക്ക് വേരിഫിക്കേഷൻ വന്നതോടെ ഇതുകുറച്ചു കുറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.