Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹുമയ്ക്കൊപ്പം കിടിലൻ ലുക്കിൽ മമ്മൂട്ടി

mamootty-huma

മമ്മൂട്ടിയെ നായകനാക്കി ഉദയ് അനന്തൻ സംവിധാനം ചെയ്യുന്ന വൈറ്റ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നായിക ഹുമയ്ക്കൊപ്പം കിടിലൻ ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.

ലണ്ടൻ, മുംബൈ, കൊച്ചി എന്നിവിടങ്ങളിലാണ് വൈറ്റിന്റെ ചിത്രീകരണം നടന്നത്. ബോളിവുഡ് താരസുന്ദരി ഹുമ ഖുറേഷി ആദ്യമായി അഭിനയിക്കുന്ന തെന്നിന്ത്യൻ ചിത്രം എന്ന പ്രത്യേകതയും വൈറ്റിനുണ്ട്. ഇറോസ് ഇന്റർനാഷണൽ ആണ് നിർമാണം.

white-mammootty-poster

റോഷ്ണി മേനോൻ എന്ന സോഫ്റ്റ്‌വെയർ എൻജിനിയറുടെ വേഷത്തിലാണ് ഹുമ ഈ ചിത്രത്തിലഭിനയിക്കുന്നത്. ഒരു ഓവർസീസ് അസൈൻമെന്റിന്റെ ഭാഗമായി ലണ്ടനിലെത്തുന്ന റോഷ്ണിയുടെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വരുന്ന പ്രകാശ് റോയ് എന്ന കോടീശ്വരനെയാണ് മമ്മൂട്ടി ഇതിൽ അവതരിപ്പിച്ചിട്ടുള്ളത്. പ്രകാശ് റോയുടെയും റോഷ്ണിയുടെയും വളരെ വ്യത്യസ്തവും എന്നാൽ രസകരവുമായ ബന്ധത്തിലൂടെയാണ് വൈറ്റിന്റെകഥ പുരോഗമിക്കുന്നത്.

ലണ്ടനിലെ അതിശൈത്യത്തെപോലും മറി കടന്ന് വിജയകരമായി ചിത്രീകരണം പൂർത്തിയാക്കിയ വൈറ്റ് ഈ വേനലവധിക്ക് തിയറ്ററുകളിലെത്തും. മമ്മൂട്ടി, ഹുമ ഖുറേഷി എന്നിവർക്ക് പുറമെ ശങ്കർ രാമകൃഷ്ണൻ, സിദ്ദിഖ്, സുനിൽ സുഖദ, അഹമ്മദ് സിദ്ദിഖ്, മഞ്ജുലിക, സോന നായർ. കെ പി എ സി ലളിത എന്നിങ്ങനെ ഒരു വലിയ താരനിരയും ചിത്രത്തിലുണ്ട്. പ്രവീൺ ബാലകൃഷ്ണൻ‌, നന്ദിനി വൽസൻ, ഉദയ് അനന്തൻ എന്നിവർ ചേർന്നെഴുതിയ വൈറ്റിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇംഗ്ലീഷ് ഛായാഗ്രാഹകനായ അമർജിത്ത്സിങ്ങ് ആണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രാഹുൽ രാജ് ഈണം നൽകിയിരിക്കുന്നു.

Your Rating: