Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരുവ് സമരവുമായി അമല്‍ നീരദും ജോയ് മാത്യുവും

ftii-strike

തെരുവില്‍ സമരത്തിനിറങ്ങി സംവിധായകരായ ജോയ് മാത്യു, അമല്‍ നീരദ് , രാജീവ് രവി. ഗജേന്ദ്ര ചൗഹാനെ എഫ്ടിഐഐയുടെ ചെയര്‍മാനായി നിയമിച്ച കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെയായിരുന്നു സമരം. കൊച്ചിയില്‍ പീപ്ല്സ് പ്ലാറ്റ്ഫോം ആണ് സമരം സംഘടിപ്പിച്ചത്.സിനിമാ പ്രവര്‍ത്തകരായ കമല്‍ , ജോയ് മാത്യു , രാജീവ് രവി , അമല്‍ നീരദ് , ചിത്രകാരന്‍ റിയാസ് കോമു എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു.

ബിജെപി അംഗം കൂടിയായ ചൗഹാന്‍ പ്രശസ്ത ടെലിവിഷന്‍ പരന്പരയായിരുന്ന മഹാഭാരത്തില്‍ യുധിഷ്ഠിരന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്., കേവലം മൂന്ന് സിനിമകളിൽ മാത്രമേ അഭിനിയച്ചിട്ടുള്ളുവെന്നും മഹാഭാരതം സീരിയലിൽ യുധിഷ്ഠിരന്റെ വേഷം ചെയ്തതിനാലാണ് അദ്ദേഹത്തെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് കൊണ്ടുവന്നതെന്നും ആരോപിച്ച് വിദ്യാർത്ഥികളാണ് ആദ്യം സമരം തുടങ്ങിയത്.

ഇതേ തുടര്‍ന്ന് എഫ്ടിഐഐയിലെ പുതിയ അംഗങ്ങളിലൊരാളായ സന്തോഷ് ശിവന്‍ രാജിവച്ചിരുന്നു. ഗജേന്ദ്ര ചൗഹാന്റെ നിയമനത്തിനെതിരേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടേയും അധ്യാപകരുടേയും പ്രതിഷേധം തുടരുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.