Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരുഭൂമിയിലെ ആന കേരളത്തിലെത്തിയാൽ

marubhoomiyile-aana

ബിജു മേനോന്റെ നല്ല തമാശകളും കുറച്ച് ട്വിസ്റ്റുകളും ചേർത്തരച്ച് ഒരുക്കിയിരിക്കുന്ന കോമഡി ചിത്രമാണ് മരുഭൂമിയിലെ ആന. കടം കൊണ്ടു പൊറുതിമുട്ടി നാട്ടിൽ ജീവിക്കുന്ന ചെറുപ്പക്കാരൻ, ഖത്തറിലെ രാജകുടുംബത്തിൽ പെട്ട അറബി. ഇവർ കണ്ടുമുട്ടുന്നതും തുടർന്നുണ്ടാകുന്ന ചില സംഭവവികാസങ്ങളുമാണ് മരുഭൂമിയിലെ ആന പറയുന്നത്.

ബിജു മേനോന്റെ അറബി വേഷം തന്നെയാണ് സിനിമയുടെ പ്രധാനആകർഷണം. ഖത്തറിലെ രാജകുടുംബാംഗമായ ഒരു അറബിയുടെ വേഷത്തിലാണ് ബിജുമേനോന്‍ ഈ ചിത്രത്തിലെത്തുന്നത്.

biju-1

രസകരമായ കഥയും ട്വിസ്റ്റുകളുമൊക്കെ ഉണ്ടെങ്കിലും തിരക്കഥയിലെ ചില പാളിച്ചകൾ സിനിമയെ അൽപം പിറകോട്ടു വലിക്കുന്നു. ആദ്യപകുതി തീർത്തും സാധാരണമാണ്. ബിജു മേനോന്റെ കഥാപാത്രം എത്തുന്നതോടെയാണ് സിനിമയുടെ മൂഡ് മാറുന്നത്. പിന്നീടങ്ങോട്ട് ബിജു മേനോന്റെയും സഹതാരങ്ങളുടെയും ചിരി പടർത്തുന്ന പ്രകടനങ്ങൾ.

krishna

ദ്വയാർഥ ഡയലോഗുകൾ കുറവാണെങ്കിലും അതു രംഗങ്ങളാക്കി ആവിഷ്ക്കരിക്കുകയാണ് ഇൗ ചിത്രത്തിൽ.  ട്വിസ്റ്റുകളും സസ്പെൻസും നിറഞ്ഞ അവസാന നിമിഷങ്ങളിൽ സിനിമ മികച്ചു നിൽക്കുന്നു.

അറബിയായെത്തിയ ബിജു മേനോനാണ് ചിത്രത്തിന്റെ ജീവാത്മാവും പരമാത്മാവും. പ്രേമം ഫെയിം കൃഷ്ണാ ശങ്കർ, ബാലു, ലാലു അലക്സ്, സംസ്കൃതി ഷേണായ്, ഹരീഷ് തുടങ്ങിയ അഭിനേതാക്കൾ മോശമല്ലാത്ത പ്രകടനം കാഴ്ച വച്ചു. പാട്ടുകൾ രസകരമല്ലെങ്കിലും പശ്ചാത്തല സംഗീതം ചിത്രത്തോടു ചേർന്നു നിൽക്കുന്നു. ഛായാഗ്രഹണവും എഡിറ്റിങ്ങും സാധാരണം. തല മുതിർന്ന സംവിധായകനായ വികെപി ഒരിടവേളയ്ക്കു ശേഷം ഒരുക്കുന്ന ചിത്രം കൂടിയാണിത്.

ആദ്യാവസാനം വരെയും ചിരിയുടെ ട്രാക്കിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. എന്നാൽ ബിജു മേനോൻ ചിത്രമെന്നു കരുതി മറ്റൊരു വെള്ളിമൂങ്ങ പ്രതീക്ഷിച്ചു പോകുന്നവർ നിരാശരാകേണ്ടി വരും. നർമരസപ്രധാനമായ ചില രംഗങ്ങളും നേരത്തെ പറഞ്ഞ ട്വിസ്റ്റുകളുമൊക്കെ ചിത്രം പ്രതീക്ഷകളൊന്നുമില്ലാതെ എത്തുന്നവരെ നിരാശരാക്കുകയുമില്ല.  

Your Rating: