Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയൊരു പുലിമുരുകൻ േവണ്ട! രാമന്റെ ഏദൻതോട്ടം ട്രെയിലർ

ramante-eden-tottam

രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ രാമന്റെ ഏദൻതോട്ടം ട്രെയിലർ പുറത്തിറങ്ങി. സസ്പൻസും പ്രണയുമൊക്കെ കോർത്തിണക്കിയ മനോഹരമായ ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്.

Ramante Edanthottam | Official Trailer 1 | Kunchacko Boban, Anu Sithara| Ranjith Shankar|

രാമൻ എന്നു വിളിക്കപ്പെടുന്ന 40 വയസ്സുള്ള രാം മേനോൻ എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകൻ. കുഞ്ചാക്കോ ബോബൻ ആണ് രാമനായി എത്തുന്നത്. 500 ഏക്കർ വിസ്തൃതിയുള്ള കാടിനോടു ചേർന്നു കിടക്കുന്ന ഒരു റിസോർട്ട്. അതാണ് രാമന്റെ ഏദൻ തോട്ടം. സർവവിധ സൗകര്യങ്ങളുമുള്ള റിസോർട്ടല്ല. മറിച്ച് വളരെ കുറച്ചു സംവിധാനങ്ങൾ മാത്രമുള്ള മൊബൈലും ഇന്റെർനെറ്റും ഒന്നുമില്ലാത്ത ഒരു സ്ഥലം. രാമനാണ് അതിന്റെ ഉടമ. അവിടെയുള്ളതാകട്ടെ വളരെ കുറച്ച് അതിഥികളും. മെട്രോ നഗരത്തിൽ ജനിച്ചു വളർന്ന ഒരു പെൺകുട്ടി അവിടെ എത്തുന്നതും തുടർന്ന് രാമനും ആ പെൺകുട്ടിയും തമ്മിൽ പ്രണയത്തിലാകുന്നതുമാണ് സിനിമയുടെ പ്രമേയം. 

അനു സിതാരയാണ് ചിത്രത്തിലെ നായിക. ജോജു ജോർജ്, രമേഷ് പിഷാരടി, അജു വർഗീസ്, മുത്തുമണി തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്. തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ അതിഥിതാരമായി എത്തുന്നു. സംഗീതം ബിജിബാൽ. ഛായാഗ്രഹണം നിർവഹിക്കുന്നത് മധു നീലകണ്ഠൻ. സൗണ്ട് ഡിസൈൻ തപസ് നായക്. മെയ് 12–ന് ചിത്രം തിയറ്ററുകളിലെത്തും.

Your Rating: