Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുതിരപ്പുറത്ത് കയറി അജുവും നീരജും; ലവകുശ ഫസ്റ്റ്ലുക്ക്

lavakusha

അടി, പിടി, വെടി, പുക വരുന്നിതാ...ലവകുശ....അതെ മലയാളത്തിലെ ദാസനും വിജയനും പോലെ പൊട്ടിച്ചിരിപ്പിച്ച് ആസ്വാദമനസ്സു കീഴടക്കാന്‍ ലവനും കുശനും എത്തുകയാണ്. 

യുവതാരങ്ങളിലെ ശ്രദ്ധേയ സാനിധ്യമായ നീരജ് മാധവും അജു വർഗീസും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് ലവകുശ. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. നടന്‍ നീരജ് മാധവ് ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മറ്റൊരു ചിത്രത്തിലും കരാർ ഒപ്പിടാതെയാണ് രണ്ടുപേരും ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരുന്നത്.

ചിത്രം പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കുമെന്ന് പോസ്റ്ററിൽ നിന്നു തന്നെ വ്യക്തം.  ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദീപ്തി സതിയാണ് നായിക. മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, ബാല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 

ചെന്നൈ, കൊച്ചി, പാലക്കാട്, കൊളംബൊ എന്നിവടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. പ്രഖാശ് വേലായുധം ആണ് ഛായാഗ്രാഹകൻ.

നീ കോ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രം ജെയ്‌സൺ ഇളംകുളം നിർമിക്കുന്നു. സംഗീതം: ഗോപീസുന്ദര്‍.