Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജുവിന്റെ കണ്ണാടിയിൽ ‘മോഹൻലാൽ’

mohanlal-first-look

മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്ദ്രജിത്താണ് ചിത്രത്തില്‍ മഞ്ജുവിന്റെ നായകന്‍. ഇടി എന്ന ജയസൂര്യ ചിത്രത്തിന് ശേഷം സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഇന്ദ്രജിത് സേതുമാധവനായും മഞ്ജു മീനുക്കുട്ടിയായിട്ടുമാകും ചിത്രത്തിലെത്തുക. 1980 ല്‍ ക്രിസ്തുമസ് റിലീസായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയേറ്ററുകളില്‍ എത്തിയ ദിവസം ജനിക്കുന്ന കുട്ടിയിലൂടെയാണ് സിനിമ ആരംഭിക്കുന്നത്.

സൗബിൻ ഷാഹിർ, അജു വർഗീസ്, ഉഷ ഉതുപ്പ്, കെപിഎസി ലളിത, സിദ്ദിഖ്, മണിയൻപിള്ളരാജു, ബാലചന്ദ്രമേനോൻ, സുനിൽ സുഗദ, അഞ്ജലി, ശ്രീജിത്ത് രവി, കോട്ടയം നസീർ, ബിദു കുട്ടൻ, ഷെബിൻ ബെൻസൺ, പ്രദീപ് കോട്ടയം എന്നിവരാണ് മറ്റുതാരങ്ങൾ.

ചങ്കല്ല, ചങ്കിടിപ്പാണ് ലാലേട്ടന്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ലവ് മോഹന്‍ലാല്‍ എന്ന ഹാഷ് ടാഗും ചിത്രത്തിന്റെ ഭാഗമായി ഉപയോഗിക്കും. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാര്‍ ആണ് നിർമാണം. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നുനീഷ് വാരനാട്. ഛായാഗ്രഹണം ഷാജി കുമാര്‍.മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്ദ്രജിത്താണ് ചിത്രത്തില്‍ മഞ്ജുവിന്റെ നായകന്‍. ഇടി എന്ന ജയസൂര്യ ചിത്രത്തിന് ശേഷം സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഇന്ദ്രജിത് സേതുമാധവനായും മഞ്ജു മീനുക്കുട്ടിയായിട്ടുമാകും ചിത്രത്തിലെത്തുക. 1980 ല്‍ ക്രിസ്തുമസ് റിലീസായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയേറ്ററുകളില്‍ എത്തിയ ദിവസം ജനിക്കുന്ന കുട്ടിയിലൂടെയാണ് സിനിമ ആരംഭിക്കുന്നത്.

ചങ്കല്ല, ചങ്കിടിപ്പാണ് ലാലേട്ടന്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ലവ് മോഹന്‍ലാല്‍ എന്ന ഹാഷ് ടാഗും ചിത്രത്തിന്റെ ഭാഗമായി ഉപയോഗിക്കും. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാര്‍ ആണ് നിർമാണം. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നുനീഷ് വാരനാട്. ഛായാഗ്രഹണം ഷാജി കുമാര്‍.