Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വര്‍ണ്യത്തില്‍ ആശങ്ക’യുമായി ചാക്കോച്ചൻ; ഫസ്റ്റ്ലുക്ക്

varnyathil-ashanka

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ദിലീപ് ചിത്രത്തിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വര്‍ണ്യത്തില്‍ ആശങ്ക’. കുഞ്ചാക്കോ ബോബൻ നായകനാകുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ചിത്രത്തിലെ ചാക്കോച്ചന്റെ ലുക്ക് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായാണ് താരം കട്ട ശിവനെന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോന്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരിക്കല്‍പ്പോലും പുഞ്ചിരിക്കാത്ത നോക്കിലും പെരുമാറ്റത്തിലും വളരെ പരുക്കനായാണ് താരം എത്തുന്നത്.

സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ എന്നിവര്‍ മറ്റു താരങ്ങളാകുന്നു.നാടകരചയിതാവും സംവിധായകനുമായ തൃശൂര്‍ ഗോപാല്‍ജിയാണ് തിരക്കഥ ഒരുക്കുന്നത്. ആഗസ്റ്റ് 4നാണ് റിലീസ്.

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളില്‍ ഒരാളായ ആഷിക് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് സിദ്ധാര്‍ത്ഥ് പുതിയ സിനിമയുമായി വരുന്നത്. കരിയറിലെ ആദ്യചിത്രമായ നിദ്ര നിരൂപകശ്രദ്ധ നേടിയിരുന്നു.