Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

40 പുതുമുഖങ്ങളുമായി വൈ; ടീസർ

y-teaser

ചാപ്‌റ്റേഴ്‌സ്, അരികിൽ ഒരാൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന വൈയുടെ ടീസർ പുറത്തിറങ്ങി. നാല്‍പതോളം പുതുമുഖങ്ങളെയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്.

#Y Malayalam Movie​ Official Teaser

ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് വൈ. നിരവധി ചോദ്യങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറിലും സസ്പൻസ് നിലനിർത്താൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.

വൈബ്‌സോൺ മൂവീസാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതം; പ്രമോദ് ഭാസ്‌കർ, മെജോ ജോസ്. ഛായാഗ്രഹണം; ജയേഷ് മോഹൻ, എഡിറ്റ൪ സാജൻ.