Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാപ്പുചീനോ ട്രെയിലർ കാണാം

capucino

മലയാളത്തിലെ യുവനിര അണിനിരക്കുന്ന കാപ്പുചീനോ സിനിമയുടെ ട്രെയിലർ പുറത്ത്. പാനിങ്ങ് കാം ഫിലിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. സ്കോട്ട് നിർമിക്കുന്ന ചിത്രം നൗഷാദ് സംവിധാനം ചെയ്യുന്നു.

Cappuccino Malayalam Movie | Official Trailer | HD

ജോഫി പാലയൂർ, കെ. റെജികുമാർ എന്നിവരുടെ കഥക്ക് തിരക്കഥഎഴുതിയിരിക്കുന്നത് കെ. റെജികുമാർ. അനീഷ് ജി. മേനോൻ, ധർമജൻ, ഹരീഷ് കണാരൻ, സുനിൽ സുഗത, സുധി കോപ്പ, അൻവർ ഷരീഫ്, വിനീത് മോഹൻ, മനോജ് ഗിന്നസ്, രവീന്ദ്രൻ, നടാഷ, അനീറ്റ, ശരണ്യ തുടങ്ങിയവരാണ് താരങ്ങൾ. 

സംഗീതത്തിനും ഹാസ്യത്തിനും ഒരുപോലെ പ്രാധാന്യം നൽകി നിർമ്മിച്ചിരിക്കുന്ന ചിത്രം ആഗസ്റ്റ് ആദ്യവാരം തിയേറ്ററിലെത്തും. കേരളത്തിനു പുറമേ ഡൽഹി, ആൻഡമാൻ നിക്കോബാർ തുടങ്ങിയസ്ഥലങ്ങളിലാണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയായത്. സംഗീതം: ഹിഷാം അബ്ദുൽ വഹാബ്. റഫീഖ് അഹമ്മദ്, വേണു വി. ദേശം, ഹസീന കാനം എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ജയചന്ദ്രൻ, ഷഹബാസ് അമൻ, വിനീത് ശ്രീനിവാസൻ, മഞ്ജരി, നിവാസ് എന്നിവർ പാടിയിരിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ. പശ്ചാത്തല സംഗീതം : വിപിൻ അശോകൻ. കോസ്റ്റ്യൂം: ബ്യൂസി ബേബി ജോൺ. മേക്കപ്പ്: അഭിലാഷ്. കല: അരുൺ അർജുൻ, സംഘട്ടനം: ബ്രൂസ് ലി രാജേഷ്. കോറിയോഗ്രാഫി: ശ്രീജിത്ത്, സൈലേഷ്.