Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേടിപ്പിക്കാൻ ഗൗതമിയുടെ ‘ഇ’; ട്രെയിലർ കാണാം

e-trailer

പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രമായ എസ്രയ്ക്ക് ശേഷം മലയാളികളെ പേടിപ്പിക്കാൻ മറ്റൊരു ചിത്രം കൂടി. ഗൗതമി പ്രധാനവേഷത്തിലെത്തുന്ന ഇ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

E Malayalam Movie | Official Trailer | Gautami Tadimalla | Kukku Surendran | Sangeeth Sivan | HD

എ.എസ് പ്രൊഡക്ഷന്റെ ബാനറില്‍ സംഗീത് ശിവൻ നിർമിക്കുന്ന ചിത്രം കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്നു. രാഹുൽ രാജിന്റെ സംഗീതമാണ് ട്രെയിലറിനെ വേറിട്ടുനിര്‍ത്തുന്നത്. ഒരു ഹൊറർ ത്രില്ലറിന്റെ മൂഡിലേക്ക് പ്രേക്ഷകനെ കൊണ്ടുവരാനും രാഹുലിന് സാധിച്ചിട്ടുണ്ട്.

അമിന്‍ സുറാനി, സംഗീത് ശിവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഇ-യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് രോഹന്‍ ബജാജ്, ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഗൗതമിയെക്കൂടാതെ ആറ് പുതുമുഖങ്ങളെയും ചിത്രത്തിലൂടെ അവതരിപ്പിക്കും. മനോജ് പിള്ളയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. 

14 വർഷങ്ങൾക്കുശേഷം ഗൗതമി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ആഗസ്റ്റ് 11ന് ‘ഇ’ തിയറ്ററുകളിലെത്തും.