Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽക്കർ സൽമാനൊപ്പം ഷെയ്ൻ നിഗം

dulquer-shane

സംവിധാനസഹായിയായി സിനിമാരംഗത്തെത്തി പിന്നീട് നടനായി തിളങ്ങിക്കൊണ്ടിരിക്കുന്ന സൗബിൻ ഷാഹിർ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പറവയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ദുൽക്കർ സൽമാൻ, ഷെയ്‍ൻ നിഗം എന്നിവരെ പോസ്റ്ററിൽ കാണാം. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ദുൽക്കർ എത്തുന്നത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് ശേഷം ദുൽക്കറും ഷെയ്നും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് പറവ.

parava-movie

ബാംഗ്ലൂർ ഡെയ്സ്, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് ദ് മൂവി ക്ലബിന്റെ സഹകരണത്തോടെ നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കാണ് പ്രാധാന്യം.

സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്നത് സൗബിനും മുനീർ അലിയും ചേര്‍ന്നാണ്. ചിത്രസംയോജനം പ്രവീൺ. ഈ വർഷം ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.