Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സലിം കുമാറിന്റെ കറുത്ത ജൂതന്‍; ട്രെയിലർ

salim

ദേശീയ അവാര്‍ഡ് ജേതാവ് സലിംകുമാര്‍ രചനയും സംവിധാനവും നിർവഹിക്കുന്ന കറുത്ത ജൂതന്‍ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സലിംകുമാര്‍ തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2016ല്‍ മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം കറുത്ത ജൂതന്‍ നേടിയിരുന്നു.

Karutha Joodhan - Official Traile

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലേക്ക് കുടിയേറിപാര്‍ത്ത ഒരു വിഭാഗം ജൂതരുടെ ജീവിതമാണ് സിനിമയില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. ആരോണ്‍ ഇല്യാഹു എന്ന കഥാപാത്രമായാണ് സലിംകുമാര്‍ എത്തുന്നത്. രമേശ് പിഷാരടി, സുബീഷ് സുധി, ശിവജി ഗുരുവായൂര്‍, ഉഷ എന്നിവര്‍ക്കൊപ്പം ടി.എന്‍.പ്രതാപന്‍ എംഎല്‍എയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

എല്‍ജെ ഫിലിംസിലൂടെ ലാല്‍ജോസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ചിത്രം ഓഗസ്റ്റ് 18ന് തിയേറ്ററുകളിലെത്തും.