Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരംഗമായി ‘തരംഗം’ ടീസർ

tarangam-teaser

സിനിമയിലെ നായകനെയോ മറ്റൊരു കഥാപാത്രത്തെയോ കാണിക്കാതെ ഒരു ടീസർ സൂപ്പർഹിറ്റായി മാറിയിരിക്കുന്നു. പറഞ്ഞുവരുന്നത് ടൊവിനോയുടെ പുതിയ ചിത്രം തരംഗത്തിനെക്കുറിച്ചാണ്. പതിവ്ടീസറുകളില്‍ നിന്ന് വ്യത്യസ്തമായ ഓഡിയോ ടീസറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മലയാളസിനിമയിലെ ജനപ്രിയ ഡയലോഗുകള്‍ക്കൊപ്പം സിനിമയിലെ കഥാപാത്രങ്ങളുടെ ഡയലോഗും ചേര്‍ത്താണ് ടീസര്‍.

തരംഗം ദ ക്യൂരിയസ് കേസ് ഓഫ് കള്ളന്‍ പവിത്രന്‍' എന്ന ചിത്രം നിർമിക്കുന്നത് ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസും മിനി സ്റ്റുഡിയോസും ചേർന്ന് ആണ്. ധനുഷിന്റെ വുണ്ടര്‍ബാര്‍ ഫിലിംസ് ഇതാദ്യമായാണ് ഒരു മലയാള ചിത്രം നിര്‍മിക്കുന്നത്. 

ടൊവിനോ തോമസ്, നേഹ അയ്യര്‍, ബാലു വര്‍ഗീസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പത്മനാഭന്‍ പിള്ള എന്ന സബ് ഇന്‍സ്‌പെക്ടറായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. മൃത്യുഞ്ജയം എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഡൊമിനിക് അരുണ്‍ ആണ് ചിത്രം സംവിധാനം. അനില്‍ നാരായണനാണ് തിരക്കഥ.