Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോരാട്ടം മുറുകുന്നു; ട്രെയിലർ പുറത്ത്

porattam

മലയാളസിനിമാ ചരിത്രത്തിൽ തന്നെ ഇതാദ്യമായി വെറും 25,000 രൂപ മുതൽ മുടക്കിൽ മുഴുനീള സിനിമ വരുന്നു. പോരാട്ടം എന്നു പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് ബിലഹരിയാണ്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ സിനിമ എന്നാണ് ചിത്രത്തെക്കുറിച്ച് അണിയറപ്രവർത്തകർ പറയുന്നത്. സുഹൃത്തുക്കളുടെ കുഞ്ഞു സഹായങ്ങൾ സ്വരൂപിച്ച് വെറും ഇരുപത്തയ്യായിരം രൂപയ്ക്കാണ് ചിത്രം പൂർത്തിയാക്കിയതെന്ന് അവർ അവകാശപ്പെടുന്നു. 

PORATAM Malayalam Movie Trailer 2017

ഗംഭീര ട്രെയിലർ തന്നെയാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. റിയലസ്റ്റിക് ആയ അവതരണശൈലിയാണ് ട്രെയിലറിനെ വേറിട്ടുനിർത്തുന്നത്. ശാലി‍ൻ സോയയാണ് നായിക. പുതുമുഖങ്ങളാണ് ബാക്കി താരങ്ങൾ.

സിനിമയുടെ ചിത്രീകരണം അതീവരഹസ്യമായിരുന്നു. ഒരു ഗ്രാമത്തിനുള്ളിൽ 15 ദിവസം കൊണ്ട് ഷൂട്ട്‌ പൂർത്തിയാക്കി. ബിലഹരിയുടെയും അയൽക്കാരുടെയും ബന്ധുക്കളുടെയും വീടുകളായിരുന്നു ലൊക്കേഷൻ. നായികയായി വേഷമിടുന്ന ശാലിൻ സോയ ഒഴികെ മറ്റെല്ലാ അഭിനേതാക്കളും പുതുമുഖങ്ങൾ. അണിയറക്കാരുടെ രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയാണ് മറ്റ് അഭിനേതാക്കൾ. വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണവും അൽപ സ്വൽപം പട്ടിണിയും ഉച്ചയ്ക്ക് രസികൻ ഉറക്കവുമെല്ലാമായി ഏറെ രസകരമായിരുന്നു ഷൂട്ടിങ് ദിനങ്ങളെന്ന് സംവിധായകൻ പറയുന്നു. തിരക്കഥയില്ലാതെ ലൊക്കേഷനിൽ കഥാപാത്രങ്ങളിൽ നിന്ന് കഥയുടെ തുടർച്ച പൂരിപ്പിക്കുന്ന സ്ട്രാറ്റജി ആണ് സംവിധായകൻ അവലംബിച്ചത്.