Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൈപ്പിൻ ചുവട്ടിലെ പ്രണയം: ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

paippin-chuvattile-pranayam-poster

യുവനടൻ നീരജ് മാധവ് നായകാനകുന്ന പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയുടെ പോസ്റ്റർ എത്തി. വ്യത്യസ്തമാർന്ന വേഷത്തിലൂടെ പ്രിയങ്കരനായ നീരജ് ആദ്യമായാണു നായകാനാകുന്നത്.

നവാഗതനായ ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രം കോമഡിയ്ക്ക് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായനും ആന്റണി ജിബിനും ചേര്‍ന്നാണ് തയ്യാറാക്കുന്നത്. പവി കെ.പവന്‍ ഛായാഗ്രഹണം. സംഗീതം ബിജിബാല്‍. 

എപ്പോഴാണു നായകനാവുന്നത് എന്നുള്ള ചോദ്യത്തിനു, ഞാന്‍ ചെയ്താല്‍ നന്നാകും എന്നു എനിക്കും കൂടെ ബോധ്യമാവുന്ന ഒരു കഥ വരുമ്പോള്‍ എന്നാണു മറുപടി പറയാറ്. അങ്ങനെ ഒരു കഥയുമായി, ഞാന്‍ തന്നെ ചെയ്യണം എന്ന നിര്‍ബന്ധത്തില്‍ ഡോമിന്‍ ഡിസില്‍വ എന്ന സംവിധായകനും, അയാളെ വിശ്വസിച്ച് എന്നില്‍ പ്രതീക്ഷയര്‍പ്പിച്ച് വിജയകുമാര്‍ എന്ന നിര്‍മ്മാതാവും മുന്നോട്ടു വന്നപ്പോള്‍ അവരോടൊപ്പം നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. മാറ്റു കൂട്ടാന്‍ ബിജിബാലിന്റെ സംഗീതവുമുണ്ട്. ഇതു കുറച്ച് പേരുടെ ഒരു പുതിയ തുടക്കമാണു. എറ്റെടുക്കുമെന്ന വിശ്വാസത്തോടെ അവതരിപ്പിക്കുന്നു ‘ പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിൽ നായകനാകുന്നതിനെ കുറിച്ച് നീരജ് പറഞ്ഞത് ഇങ്ങനെയായിരുന്നു.