Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവിധായകർ കഥാപാത്രങ്ങളാകുന്ന ആദ്യ സിനിമ ഒരുങ്ങുന്നു

vijayan-jayasurya ജി എസ് വിജയൻ, എസ് എൽ പുരം ജയസൂര്യ

മലയാള സിനിമയിൽ  സംവിധായകർ മാത്രം അഭിനയിക്കുന്ന ഒരു  സിനിമ  ഒരുങ്ങുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ പ്രഥമ സംരംഭം. 

'ബാവുട്ടിയുടെ നാമത്തിൽ'എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം   പ്രശസ്ത  സംവിധായകൻ ജി. എസ്.വിജയൻ അണിയിച്ചൊരുക്കുന്ന സിനിമക്ക്  തിരക്കഥ തയ്യാറാക്കുന്നത് സംവിധായകൻ എസ് എൽ പുരം ജയസൂര്യയാണ്. 

ഹാസ്യത്തിന് പ്രാധാന്യം നൽകി നിർമിക്കുന്ന  സിനിമയിൽ പുതിയ തലമുറയിലെയും പഴയതലമുറയിലെയും പ്രശസ്ത സംവിധായകരായ ജൂഡ് ആന്റണി, ദിലീഷ് പോത്തൻ, ലാൽ, രഞ്ജി പണിക്കർ, ശ്യാമപ്രസാദ്,പി ബാലചന്ദ്രൻ,  ലാൽ ജോസ്, ജോയ് മാത്യു, ഷാജി കൈലാസ്,വൈശാഖൻ,  കെ മധു, മേജർ രവി, ജോഷിമാത്യു തുടങ്ങിയവർ കഥാപാത്രങ്ങളായി വെള്ളിത്തിരയിലെത്തുന്നു.

 ഈ   ഡിസംബർ അവസാനം  ഷൂട്ടിങ് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.