Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുണ്യാളനാണേ നമ്പർ വൺ

punyalan-trending

മ്മടെ ഗഡി പുണ്യാളൻ ഇപ്പോ കേരളത്തിൽ മാത്രല്ലാട്ടോ ഇന്ത്യ ഫുൾ ട്രെൻഡിങാ...യുട്യൂബിൽ പുണ്യാളൻ തരംഗം ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു. 

Punyalan Private Limited Official Trailer | Jayasurya

രഞ്ജിത് ശങ്കർ–ജയസൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയിലർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തന്നെ. മലയാളസിനിമയ്ക്ക് തന്നെ ഇത് അഭിമാനിക്കാവുന്ന മുഹൂർത്തമാണ്. മൂന്നുദിവസം മുമ്പ് പുറത്തിറങ്ങിയ ട്രെയിലർ യൂട്യൂബിലൂടെയും ഫെയ്സ്ബുക്കിലൂടെയും ലക്ഷങ്ങളാണ് കണ്ടത്. 

യുട്യൂബില്‍ നിലവില്‍ അഞ്ച് ലക്ഷത്തിന് മുകളിൽ ആളുകൾ ട്രെയിലർ കണ്ടുകഴിഞ്ഞു. ഫെയ്സ്ബുക്കിൽ പത്തുലക്ഷത്തിനടത്തും. ട്രെയിലറിന്റെ പുതുമയും കോമഡി നമ്പറുകളുമാണ് പുണ്യാളനെ പ്രേക്ഷകർക്കിടയിൽ തരംഗമാക്കി മാറ്റിയത്. ആദ്യ ചിത്രത്തെപ്പോലെ തന്നെ പുണ്യാളൻ 2വും തരംഗമാകുമെന്ന് തീർച്ച.

ഇത്തവണ പുതിയൊരു പ്രോഡക്ടുമായാണ് ജോയ് എത്തുന്നത്. പുണ്യാളന്‍ വെള്ളവുമായിട്ടാണ് ജോയിയും ഗ്രീനുവുമൊക്കെ രഞ്ജിത്ത് ശങ്കറിനൊപ്പമെത്തുന്നത്.  ഇന്ത്യയിൽ മാത്രമല്ല ലോകമൊട്ടുക്ക് തന്നെ ബിസിനസ്സ് വ്യാപിക്കുകയാണ് ഇത്തവണത്തെ ശ്രമം. അമ്പാനി ജിയോ ഇറക്കിയ പോലെ തരംഗമാക്കാനാണ് ഇവരുടെ പരിശ്രമം. 

ആദ്യഭാഗത്തിലെ താരങ്ങള്‍ക്ക് പുറമെ ധര്‍മ്മജനും ആര്യയും പക്രുവുമൊക്കെ രണ്ടാം ഭാഗത്തിലുണ്ട്. നവംബറില്‍ 17–ന് ചിത്രം തിയറ്ററുകളിലെത്തും.