Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയപുരസ്കാരം നേടിയ 'കുഞ്ഞു ദൈവം' നവംബർ റിലീസ്

kunju-daivam

മികച്ച ബാലനടനുള്ള ദേശീയ പുരസ്ക്കാരം ആദിഷ് പ്രവീണിന് നേടിക്കൊടുത്ത കുഞ്ഞു ദൈവം എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ഓഷ്യൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ സാനു S നായർ ,നസീബ് ബി ആർ എന്നിവർ  നിർമിച്ച  ചിത്രം നവംബർ 24 ന് റിലീസ് ചെയ്യും. 

2 പെൺകുട്ടികൾക്കു ശേഷം ജിയോ ബേബി രചനയും സംവിധാനവും ചെയ്യുന്ന ചിത്രം കൂടിയാണിത് .ജോജു ജോർജ് ,സിദ്ധാർഥ് ശിവ, പ്രശാന്ത്, റൈന മരിയ, ശ്രീജ തലനാട്‌ തുടങ്ങിയവർ കഥാപാത്രങ്ങളാകുന്നു ഛായാഗ്രഹണം ജോബി ജെയിംസ്. സംഗീതം മാത്യൂസ് പുളിക്കൽ. എഡിറ്റിങ് റഹ്മാൻ മുഹമദ് അലി.